തെയ്യങ്ങാട് ഗവ. എൽ.പി. സ്കൂളിന്റെ ഹൈടെക് കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും

പൊന്നാനി: അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന്‌ സംസ്ഥാനത്തെ തന്നെ ഏറ്റവുംമികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി മാറിയ പൊന്നാനി തെയ്യങ്ങാട് ഗവ. എൽ.പി. സ്കൂൾ ഹൈടെക്കായി മാറ്റി. നാലുനിലക്കെട്ടിടത്തിന്റെ മുകൾനിലയിൽ ആധുനിക രീതിയിലുള്ള ഓഡിറ്റോറിയം ഉൾക്കൊള്ളിച്ചുള്ള സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.

പൊന്നാനി നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ സ്കൂളിനായി ഏറ്റെടുത്ത 30 സെന്റ് സ്ഥലത്താണ് അത്യാധുനിക രീതിയിലുള്ള കെട്ടിടം നിർമിച്ചത്. കേന്ദ്ര -സംസ്ഥാന പദ്ധതിയായ പി.എം.ജെ.വൈ.കെ. പ്രകാരം ലഭിച്ച അഞ്ചുകോടി 35 ലക്ഷം രൂപ ചെലവഴിച്ച് 18 ഹൈടെക് ക്ലാസ് മുറികളും ഓഡിറ്റോറിയമുൾപ്പെടെയുള്ള കെട്ടിടമാണ് നിർമിച്ചത്.

തിങ്കളാഴ്ച മന്ത്രി രവീന്ദ്രനാഥ് ഓൺലൈൻ വഴി രാവിലെ ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. നിലവിലെ കെട്ടിടത്തിലെ 12 ക്ലാസ് മുറികളും ഹൈടെക്കാക്കുന്ന പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാവും. ഇതിനായി സ്ഥലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കെട്ടിടനിർമാണ പുരോഗതി നഗരസഭ അധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ എന്നിവർ വിലയിരുത്തി.


#360malayalam #360malayalamlive #latestnews

പൊന്നാനി: അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന്‌ സംസ്ഥാനത്തെ തന്നെ ഏറ്റവുംമികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി മാറിയ പൊന്നാനി തെയ്യ...    Read More on: http://360malayalam.com/single-post.php?nid=1480
പൊന്നാനി: അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന്‌ സംസ്ഥാനത്തെ തന്നെ ഏറ്റവുംമികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി മാറിയ പൊന്നാനി തെയ്യ...    Read More on: http://360malayalam.com/single-post.php?nid=1480
തെയ്യങ്ങാട് ഗവ. എൽ.പി. സ്കൂളിന്റെ ഹൈടെക് കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും പൊന്നാനി: അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന്‌ സംസ്ഥാനത്തെ തന്നെ ഏറ്റവുംമികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി മാറിയ പൊന്നാനി തെയ്യങ്ങാട് ഗവ. എൽ.പി. സ്കൂൾ ഹൈടെക്കായി...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്