‘അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കും’; രാഹുൽ ഗാന്ധി

അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനീതിക്ക് മുന്നിൽ തല കുനിക്കില്ല. ലോകത്ത് ആരെയും താൻ ഭയക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കിയത്.

ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കഴിഞ്ഞ ദിവസം വഴിയിൽ തടഞ്ഞിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്ന് പോകാൻ ആരംഭിച്ച ഇരുവരേയും യുപി പൊലീസ്
കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ നടപടിയെ വിമർശിച്ചാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

‘ഈ ലോകത്ത് ആരെയും ഞാൻ ഭയക്കില്ല. ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല. അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും.. അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്ത് ത്യാഗവും സഹിക്കും. ഗാന്ധി ജയന്തി ആശംസകൾ’ – രാഹുൽ ഗാന്ധി ട്വീറ്ററിൽ കുറിച്ചു.

ഗൗതം ബുദ്ധ നഗർ ജില്ലയിൽ പ്രഖ്യാപിച്ച 144 ലംഘിച്ചുവെന്നതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പെടെ 203 കോൺഗ്രസ് പ്രവർത്തകരെ പൊലീസ് രജിസ്റ്റർ ചെയ്തത്.



#360malayalam #360malayalamlive #latestnews

അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനീതിക്ക് മുന്നിൽ തല കുനിക്കില്ല. ലോകത്ത് ആരെ...    Read More on: http://360malayalam.com/single-post.php?nid=1411
അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനീതിക്ക് മുന്നിൽ തല കുനിക്കില്ല. ലോകത്ത് ആരെ...    Read More on: http://360malayalam.com/single-post.php?nid=1411
‘അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കും’; രാഹുൽ ഗാന്ധി അസത്യത്തിനെതിരായ പോരാട്ടത്തിൽ എന്തും സഹിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അനീതിക്ക് മുന്നിൽ തല കുനിക്കില്ല. ലോകത്ത് ആരെയും താൻ ഭയക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കിയത്. ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ....... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്