മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സിന് പുതിയ കമ്മറ്റി നിലവിൽ വന്നു

മാറഞ്ചേരി : മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ  പ്രഥമ യോഗത്തിൽ വെച്ച് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മറ്റിയുടേയും പൊന്നാനി ബ്ലോക്ക് കമ്മറ്റിയുടെയും അംഗീകാരത്തൊടെ 12 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി നിലവിൽ വന്നു.
ഓൺലൈൻ സംവിധാനത്തിലൂടെ ബ്ലോക്ക് പ്രസിഡണ്ട് എം രാമനാഥൻ മീറ്റിംഗ് ഉൽഘാടനം ചെയ്തു സംസാരിച്ചു.
പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങൾക്കും പ്രാധാന്യം നൽകികൊണ്ട് കൂടുതൽ എക്സിക്യൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുക്കും.
പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായി ആസാദ് ഇളയേടത്ത്
വൈസ് പ്രസിഡണ്ടുമാർ
അശോകൻ എം.പി , മുഹമ്മദലി കാങ്ങിലയിൽ
ജനറൽ സെക്രട്ടറിമാരായി എം.ടി. നജീബ് ,ഷൗക്കത്ത് കാഞ്ഞിരമുക്ക്
ജോയിന്റ് സെക്രട്ടറിമാർ  അശ്റഫ് ചിറ്റാറയിൽ, അസീസ് കാത്തിരമുക്ക്, മുഹമ്മദ് ഫിറോസ്, റാഷിദ് പാലക്കൽ,പ്രകാശൻ വി.പി., സൈനുദ്ധീൻ താമലശ്ശേരി എന്നിവരേയും ഖജാഞ്ചിയായി ഇ. എം മുഹമ്മദിനേയും തിരഞ്ഞെടുത്തു.
പഞ്ചായത്തിലെ മുഴുവൻ എക്സ് പ്രവാസികളേയും പ്രവാസികളേയും ഉൾപ്പെടുത്തി വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കാനും
പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും പരിഹാരങ്ങൾ കാണുന്നതിനും പ്രവാസി ഹെൽപ്പ് സെൽ അടക്കമുള്ള പദ്ധതികൾ ഉടൻ ആരംഭിക്കാനും പ്രവാസികൾക്ക് സർക്കാർ  സേവനങ്ങളും നോർക്ക പോലുള്ള വകുപ്പുകളിലെ വിവിധ ആനുകൂല്യങ്ങൾ നേടിയെടുക്കാനുമുള്ള സേവനങ്ങളും പ്രവാസികോൺഗ്രസ്സ് നൽകുമെന്ന് പ്രസിഡണ്ട് ആസാദ് ഇളയേടത്ത് അറിയിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി : മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രഥമ യോഗത്തിൽ വെച്ച് കോൺഗ്രസ്സ് മലപ്പുറം ജില്ലാ ...    Read More on: http://360malayalam.com/single-post.php?nid=124
മാറഞ്ചേരി : മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രഥമ യോഗത്തിൽ വെച്ച് കോൺഗ്രസ്സ് മലപ്പുറം ജില്ലാ ...    Read More on: http://360malayalam.com/single-post.php?nid=124
മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സിന് പുതിയ കമ്മറ്റി നിലവിൽ വന്നു മാറഞ്ചേരി : മാറഞ്ചേരി മണ്ഡലം പ്രവാസി കോൺഗ്രസ്സ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രഥമ യോഗത്തിൽ വെച്ച് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മറ്റിയുടേയും പൊന്നാനി ബ്ലോക്ക് കമ്മറ്റിയുടെയും അംഗീകാരത്തൊടെ 12 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി നിലവിൽ വന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്