മാറഞ്ചേരിയില്‍ വീണ്ടും കോവിഡ് മരണം

മരിച്ചത് കോവിഡ് ബാധയെതുടര്‍ന്ന് ചിത്സയിലായിരുന്ന പുറങ്ങ് മാരാമുറ്റം സ്വദേശി

മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ്  പുറങ്ങ് മാരാമുറ്റം ജ്ഞാനോദയം വായനശാലക്ക് സമീപം താമസിക്കുന്ന പരേതനായ പുലിയ പുറത്ത് ഉമ്മര്‍ എന്ന കുഞ്ഞിമോന്റെ ഭാര്യ സുഹറ (58) യാണ്  കോവിഡ് മൂലം മരണപ്പെട്ടത്.

അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് വേണ്ടി പോയ സമയത്ത് നടത്തിയ പരിശോധയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കിളേജിലേക്കും അവിടെ നിന്നും രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് (വെള്ളിയാഴ്ച്ച) പുലര്‍ച്ചെയായിരുന്നു അന്ത്യം.

മക്കള്‍: റനീഷ് റഈസ് എന്നിവര്‍ . 

കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് ഇന്ന് വൈകീട്ട് മാരാമുറ്റം പള്ളിയില്‍ കബറടക്കം നടക്കും

#360malayalam #360malayalamlive #latestnews

മരിച്ചത് കോവിഡ് ബാധയെതുടര്‍ന്ന് ചിത്സയിലായിരുന്ന പുറങ്ങ് മാരാമുറ്റം സ്വദേശി മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറങ്ങ് മ...    Read More on: http://360malayalam.com/single-post.php?nid=1233
മരിച്ചത് കോവിഡ് ബാധയെതുടര്‍ന്ന് ചിത്സയിലായിരുന്ന പുറങ്ങ് മാരാമുറ്റം സ്വദേശി മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറങ്ങ് മ...    Read More on: http://360malayalam.com/single-post.php?nid=1233
മാറഞ്ചേരിയില്‍ വീണ്ടും കോവിഡ് മരണം മരിച്ചത് കോവിഡ് ബാധയെതുടര്‍ന്ന് ചിത്സയിലായിരുന്ന പുറങ്ങ് മാരാമുറ്റം സ്വദേശി മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറങ്ങ് മാരാമുറ്റം ജ്ഞാനോദയം വായനശാലക്ക് സമീപം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്