യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പൊന്നാനി:  സംസ്ഥാന വ്യാപകമായി യൂത്ത്  കോൺഗ്രസ്സ് സമരങ്ങൾക്ക് നേരെയുള്ള പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കെ പി സി സി അംഗവുമായ എ എം രോഹിത് ഉദ്ഘാടനം ചെയ്തു. 

ഇടത് സർക്കാരിൻ്റെ അഴിമതിക്കെതിരെയുള്ള യുവജന സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ സർക്കാർ ശ്രമിക്കുകയാണന്നും സി പി ഐ എം അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മനുഷ്യത്വരഹിതമായ മർദനങ്ങൾ അഴിച്ചുവിടുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മർദനങ്ങൾ കൊണ്ട് സമരത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്നും എ എം രോഹിത് പറഞ്ഞു. കെ ടി ജലീൽ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തവനൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷഫീക് കൈമലശേരി സ്വാഗതം പറഞ്ഞ മാർച്ചിൽ വിനു എരമംഗലം അധ്യക്ഷത വഹിച്ചു. വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് പഴഞ്ഞി, യൂസഫ് പുളിക്കൽ, ലിജേഷ് പന്താവൂർ, കണ്ണൻ നമ്പ്യാർ, ഹക്കീം പെരുമുക്, കോൺഗ്രസ് മുൻസിപ്പൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ലത്തീഫ് പൊന്നാനി, യു മുഹമ്മദ് കുട്ടി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിണ്ടൻ്റുമാരായ അഡ്വ. സുജീർ ഖാൻ,ദർവേഷ് പൊന്നാനി, ഫാരിസ് ആമയം, ജയറാം മാറാത്തയിൽ, അരുൺലാൽ, ഫാരിസ് നന്നംമുക്ക്, ഹൈബൽ പാലപ്പെട്ടി, കെ എസ് യു നിയോജകമണ്ഡലം പ്രസിഡണ്ട് ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി: സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്സ് സമരങ്ങൾക്ക് നേരെയുള്ള പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം ...    Read More on: http://360malayalam.com/single-post.php?nid=1156
പൊന്നാനി: സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്സ് സമരങ്ങൾക്ക് നേരെയുള്ള പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം ...    Read More on: http://360malayalam.com/single-post.php?nid=1156
യൂത്ത് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി പൊന്നാനി: സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്സ് സമരങ്ങൾക്ക് നേരെയുള്ള പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്