പൊന്നാനിയിൽ മത്സ്യതൊഴിലാളിയുടെ മൃതദേഹം മാറി മറവുചെയ്ത പരാതി : ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്പിളെടുത്തു

കടലിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം മാറി മറവുചെയ്ത പരാതിയിൽ ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്പിളെടുത്തു. ഒട്ടുംപുറം ഫാറൂക്ക് പള്ളിയിൽ ഖബറടക്കിയ പൊന്നാനി മുക്കാടിയിലെ മദാരിവീട്ടിൽ കബീറിന്റെ മൃതദേഹത്തിൽനിന്നാണ് സാമ്പിൾ എടുത്തത്.

ഖബറിലെ കല്ല് ഇളക്കിയെടുത്ത് നെഞ്ചുഭാഗത്തെ എല്ലാണ് പോലീസ് സർജൻ എടുത്തത്.

ഈമാസം ആറിന് താനൂരിൽനിന്നും പൊന്നാനിയിൽനിന്നും മീൻപിടിത്തത്തിനുപോയ വള്ളങ്ങൾ മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. തിരച്ചിലിൽ നാലുദിവസം കഴിഞ്ഞ് ഒരു മൃതദേഹം കിട്ടി.

ഇത് കുഞ്ഞാലകത്ത് ഉബൈദിന്റെതാണെന്ന നിഗമനത്തിൽ ഖബറടക്കി. ഇതിനിടെ കാണാതായ പൊന്നാനിയിലെ കബീറിന്റെ ബന്ധുക്കൾ പരാതിയുമായെത്തി.

ഇതിനിടെ 14-ന് കാസർകോട്‌ തീരത്തുനിന്ന് ഉബൈദിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. പരാതിയെത്തുടർന്ന് നേരത്തേ മറവുചെയ്തത് കബീറാണെന്ന് ഉറപ്പുവരുത്താനാണ് ഡി.എൻ.എ. പരിശോധന നടത്തിയത്.

ആർ.ഡി.ഒ പ്രേമചന്ദ്രൻ, പൊന്നാനി തീരദേശ പോലീസ്‌, താനൂർ പോലീസ് സാന്നിധ്യത്തിലായിരുന്നു പരിശോധന. ഫലം ഉടൻ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കടലിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം മാറി മറവുചെയ്ത പരാതിയിൽ ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്പിളെടുത്തു. ഒട്ടുംപുറം ഫാറൂക്ക് പള്ളിയി...    Read More on: http://360malayalam.com/single-post.php?nid=1125
കടലിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം മാറി മറവുചെയ്ത പരാതിയിൽ ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്പിളെടുത്തു. ഒട്ടുംപുറം ഫാറൂക്ക് പള്ളിയി...    Read More on: http://360malayalam.com/single-post.php?nid=1125
പൊന്നാനിയിൽ മത്സ്യതൊഴിലാളിയുടെ മൃതദേഹം മാറി മറവുചെയ്ത പരാതി : ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്പിളെടുത്തു കടലിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം മാറി മറവുചെയ്ത പരാതിയിൽ ഡി.എൻ.എ. പരിശോധനയ്ക്ക് സാമ്പിളെടുത്തു. ഒട്ടുംപുറം ഫാറൂക്ക് പള്ളിയിൽ ഖബറടക്കിയ പൊന്നാനി മുക്കാടിയിലെ മദാരിവീട്ടിൽ കബീറിന്റെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്