ലക്ഷം വീട് കോളനികൾ ഇനിയില്ല: ഭവന രംഗത്ത് മാതൃകയാനൊരുങ്ങി പൊന്നാനി നഗരസഭ

'ഒറ്റവീട് ' പദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം പൂർത്തിയാക്കുന്നു

പൊന്നാനി നഗരസഭയിലെ എട്ടാം വാർഡ് ലക്ഷം വീട് കോളനിയുടെ മുഖം മാറുന്നു. മാസങ്ങൾക്കു മുൻപ് വരെ ഈ കോളനിയിൽ ഒരു വീടിൻ്റെ പാതിയിൽ 2 കുടുംബങ്ങൾ വീതമായിരുന്നു കോളനി നിവാസികൾ കഴിഞ്ഞിരുന്നത്, അച്ഛനും, അമ്മയും, മക്കളും, മരുമക്കളും, പേരക്കുട്ടികളും അത്രയേറെ പേർ വീർപ്പുമുട്ടി സ്വന്തമായൊരു  ഒറ്റ വീട് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു. അതിനിടയിലെ 2 പ്രളയങ്ങൾ നിലവിലെ വീടിനെ വാസയോഗ്യമല്ല താക്കുകയും ചെയ്തതോടെ വിധിയെന്ന് കരുതി എല്ലാം സഹിച്ച് ജീവിച്ചവർ, ഈ പരിതാപകരമായ അവസ്ഥ മാറണമെന്ന നിശ്ചയദാർഢ്യമാണ്, നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും,

നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞിയും  സിപിഐ (എം) പ്രദേശിക ഘടകവും നേരിട്ട് ഇടപെട്ട് 'ഒറ്റവീട് ' പദ്ധതിയിൽ പെടുത്തി കോളനിയിൽ പുതിയ വീടുകൾ നിർമ്മിച്ചു നൽകാൻ തിരുമാനമെടുത്തത്. കാലപഴക്കം കൊണ്ടും, പ്രളയം മൂലവും ജീർണ്ണാവസ്ഥയിലായ വീടുകളിൽ താമസിച്ചിരുന്ന 50 ഓളം മനുഷ്യരുടെ സന്തോഷത്തിനായുള്ള കരുതൽ, പതിമൂന്ന് വീടുകൾ പൂർത്തിയാകുന്നതോടെ ലക്ഷം വീട് കോളനി പൊന്നാനി നഗരസഭയിലെ ഒറ്റവീട് കോളനിയായി മാറും.

അതോടെ നഗരസഭയിലെ എല്ലാ ജനങ്ങളും ഒരേ ജീവിത നിലവാരത്തിലേക്ക് മാറ്റാൻ സാധിക്കുന്നതോടൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യം നിറവേറും

ലക്ഷംവീട് കോളനി നിർമ്മാണ കമ്മിറ്റിയാണ് നിർമ്മാണ പ്രവൃത്തികളുടെ മേൽനോട്ടം നിർവ്വഹിക്കുന്നത്.


ഒറ്റ വീട് പദ്ധതിയുടെ നിർമ്മാണ ഉൽഘാടനം സി.പി.ഐ (എം) പൊന്നാനി എരിയാ സെക്രട്ടറിയും, കേരള യൂണിവേഴ്സിറ്റി ഓഫ് ഫീ ഷറിസ് ആൻ്റ് ഓഷ്യൻ സയൻസ് സെനറ്റ് മെമ്പർ കൂടിയായ അഡ്വ പി.കെ ഖലീമുദ്ധീൻ നിർവ്വഹിച്ചു.നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായിരുന്നു.

ഏരിയാ കമ്മിറ്റിയംഗങ്ങളായ വി.പി ബാലകൃഷ്ണൻ, രജീഷ് ഊപ്പാല, ലോക്കൽ കമ്മിറ്റി സെക്രട്ടറി

എ അബ്ദുറഹിമാൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി.പി  പ്രബീഷ്, കെ ദിവാകരൻ, എണ്ണാഴിയിൽ മണി, മോഹനൻ കുറ്റീരി, കെ.പി ശ്യാമള, ബ്രാഞ്ച് സെക്രട്ടറി ഡി. ദീപേഷ്ബാബു, സുരാജ് കോട്ടത്തറ എന്നിവർ സന്നിഹിതരായിരുന്നു.

#360malayalam #360malayalamlive #latestnews

'ഒറ്റവീട് ' പദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം പൂർത്തിയാക്കുന്നു പൊന്നാനി നഗരസഭയിലെ എട്ടാം വാർഡ് ലക്ഷം വീട് കോളനിയുടെ ...    Read More on: http://360malayalam.com/single-post.php?nid=1055
'ഒറ്റവീട് ' പദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം പൂർത്തിയാക്കുന്നു പൊന്നാനി നഗരസഭയിലെ എട്ടാം വാർഡ് ലക്ഷം വീട് കോളനിയുടെ ...    Read More on: http://360malayalam.com/single-post.php?nid=1055
ലക്ഷം വീട് കോളനികൾ ഇനിയില്ല: ഭവന രംഗത്ത് മാതൃകയാനൊരുങ്ങി പൊന്നാനി നഗരസഭ 'ഒറ്റവീട് ' പദ്ധതിയിലൂടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യം പൂർത്തിയാക്കുന്നു പൊന്നാനി നഗരസഭയിലെ എട്ടാം വാർഡ് ലക്ഷം വീട് കോളനിയുടെ മുഖം മാറുന്നു. മാസങ്ങൾക്കു മുൻപ് വരെ ഈ കോളനിയിൽ ഒരു വീടിൻ്റെ പാതിയിൽ 2 കുടുംബങ്ങൾ വീതമായിരുന്നു കോളനി നിവാസികൾ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്