പൊന്നാനി മേഖലയിൽ ജലലഭ്യതക്കായി ബൃഹത് പദ്ധതി ഒരുങ്ങുന്നു

പൊന്നാനി: ഭാരതപ്പുഴയോരത്ത് നരിപ്പറമ്പിൽ ജലശുദ്ധീകരണ ശാല നിർമിക്കുന്നതിനു പിന്നാലെ പൊന്നാനിയിലേക്കുള്ള ജലവിതരണ സംവിധാനം അടിമുടി മാറ്റാൻ 125 കോടി രൂപയുടെ ബൃഹത് പദ്ധതി തയാറായി.  3 വലിയ ടാങ്കുകൾ ഉൾപ്പെടുന്ന പദ്ധതി കിഫ്ബി അംഗീകാരത്തിനായി സമർപ്പിക്കും. നഗരസഭയിലേക്കുള്ള ജലവിതരണ ശൃംഖല പൂർണമായി പുതുക്കിപ്പണിയുകയാണ് ലക്ഷ്യം. 20,000 വീടുകളിലേക്ക് ശുദ്ധജല കണക്‌ഷൻ നൽകുന്നതിനുള്ള സൗകര്യത്തോടെയായിരിക്കും നിർമാണം. ചമ്രവട്ടം ജംക്‌ഷനിലെ നിലവിലുള്ള ജല അതോറിറ്റി സെക്‌ഷൻ ഓഫിസ് നരിപ്പറമ്പിലേക്ക് മാറ്റുകയും ജംക്‌ഷനിൽ ബിൽ കൗണ്ടർ മാത്രം നിലനിർത്തി ബാക്കിയുള്ള സ്ഥലം ടാങ്ക് നിർമാണത്തിനായി വിനിയോഗിക്കുകയും ചെയ്യും. 

31 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ജംക്‌ഷനിൽ നിർമിക്കും. തൃക്കാവിൽ 32 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് കൂടുതൽ ബലപ്പെടുത്തി ഉപയോഗിക്കും. തീരദേശ മേഖലയിലേക്ക് ശുദ്ധജലമെത്തിക്കാൻ എംഇഎസ് കോളജിന് പിറകിൽ ഫിഷർമെൻ കോളനിയോടു ചേർന്ന് 21 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിക്കും. ഇതോടെ മുഴുവൻ സമയവും ആവശ്യത്തിന് ശുദ്ധജലം മേഖലയിലുള്ള വീട്ടുകാർക്ക് ലഭ്യമായിത്തുടങ്ങും. നിലവിൽ നഗരസഭയിൽ മാത്രം ജല അതോറിറ്റിക്ക് 85,00 ഗുണഭോക്താക്കളാണുള്ളത്. പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരസഭയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം നൽകുന്നതിനുള്ള സംവിധാനമൊരുങ്ങും. നരിപ്പറമ്പ് പമ്പ് ഹൗസിൽനിന്ന് ചമ്രവട്ടം ജംക്‌ഷനിലെയും തൃക്കാവിലെയും ടാങ്കുകളിലേക്ക് നേരിട്ട് പമ്പിങ് നടത്തും. തൃക്കാവ് ടാങ്കിൽനിന്നാണ് തീരദേശ മേഖലയിലെ ‌ടാങ്കിലേക്ക് ശുദ്ധജലമെത്തിക്കുക. ഫിഷർമെൻ കോളനിക്കു സമീപം ടാങ്ക് നിർമിക്കുന്നതിന് 35 സെന്റ് സ്ഥലം വേണം. നഗരസഭയുടെ കൈവശമുള്ള ഭൂമി പദ്ധതിക്കായി വിട്ടുനൽകാൻ ജല അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

പൊന്നാനി: ഭാരതപ്പുഴയോരത്ത് നരിപ്പറമ്പിൽ ജലശുദ്ധീകരണ ശാല നിർമിക്കുന്നതിനു പിന്നാലെ പൊന്നാനിയിലേക്കുള്ള ജലവിതരണ സംവിധാനം അടിമു...    Read More on: http://360malayalam.com/single-post.php?nid=1047
പൊന്നാനി: ഭാരതപ്പുഴയോരത്ത് നരിപ്പറമ്പിൽ ജലശുദ്ധീകരണ ശാല നിർമിക്കുന്നതിനു പിന്നാലെ പൊന്നാനിയിലേക്കുള്ള ജലവിതരണ സംവിധാനം അടിമു...    Read More on: http://360malayalam.com/single-post.php?nid=1047
പൊന്നാനി മേഖലയിൽ ജലലഭ്യതക്കായി ബൃഹത് പദ്ധതി ഒരുങ്ങുന്നു പൊന്നാനി: ഭാരതപ്പുഴയോരത്ത് നരിപ്പറമ്പിൽ ജലശുദ്ധീകരണ ശാല നിർമിക്കുന്നതിനു പിന്നാലെ പൊന്നാനിയിലേക്കുള്ള ജലവിതരണ സംവിധാനം അടിമുടി മാറ്റാൻ 125 കോടി രൂപയുടെ ബൃഹത് പദ്ധതി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്