ലോക്ക്ഡൗണിന് ശേഷം പള്ളികളില്‍ ആദ്യ ജുമുഅ

ലോക്ക്ഡൌണ്‍ ഇളുവകള്‍ പ്രഖ്യാപിച്ച ശേഷം പള്ളികളില്‍ ആദ്യമായി വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് വിശ്വാസികളെ പള്ളികളിലേക്ക് പ്രവേശിപ്പിച്ചത്.

ആഴ്ചകള്‍ക്ക് ശേഷമാണ് ജുമുഅ നമസ്കാരത്തിനായി വിശ്വാസികള്‍ പള്ളികളിലേക്ക് എത്തിയത്. അതും നിയന്ത്രണങ്ങളോടെ. അതാത് മഹല്ലുകളിലുള്ളവര്‍ക്ക് മാത്രം പ്രവേശനം. ആദ്യം എത്തുന്ന 100 പേര്‍ എന്നതായിരുന്നു വ്യവസ്ഥ. നമസ്കാരത്തിനുള്ള വിരിപ്പ് അടക്കം വിശ്വാസികള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നു. പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് തെര്‍മല്‍ സ്കാന്‍ ഉപയോഗിച്ച് പരിശോധന. പേരും വിലാസവും രജിസ്റ്ററില്‍ രേഖപ്പെടുത്തി. പലയിടത്തും വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി അണിനിരക്കേണ്ടത് പ്രത്യേകം അടയാളപ്പെടുത്തിരുന്നു. മഹാമാരിയില്‍ നിന്ന് രക്ഷ തേടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

നഗര പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ മറ്റിടങ്ങളിലെ പള്ളികളിലാണ് ജുമുഅ നമസ്കാരം കൂടുതലായി നടന്നത്.

#360malayalam #360malayalamlive #latestnews

ലോക്ക്ഡൌണ്‍ ഇളുവകള്‍ പ്രഖ്യാപിച്ച ശേഷം പള്ളികളില്‍ ആദ്യമായി വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ...    Read More on: http://360malayalam.com/single-post.php?nid=104
ലോക്ക്ഡൌണ്‍ ഇളുവകള്‍ പ്രഖ്യാപിച്ച ശേഷം പള്ളികളില്‍ ആദ്യമായി വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ...    Read More on: http://360malayalam.com/single-post.php?nid=104
ലോക്ക്ഡൗണിന് ശേഷം പള്ളികളില്‍ ആദ്യ ജുമുഅ ലോക്ക്ഡൌണ്‍ ഇളുവകള്‍ പ്രഖ്യാപിച്ച ശേഷം പള്ളികളില്‍ ആദ്യമായി വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് വിശ്വാസികളെ പള്ളികളിലേക്ക് പ്രവേശിപ്പിച്ചത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്