മത്സ്യതൊഴിലാളിയുടെ മൃതദേഹം മാറി സംസ്​കരി​ച്ചെന്ന പരാതി; ഡി.എൻ.എ പരിശോധന നടത്തും

പൊന്നാനി: മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മാറി സംസ്കരിച്ചെന്ന പരാതിയിൽ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞയാഴ്ച കടലിൽ ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ടെടുത്ത മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മാറി സംസ്​കരിച്ചെന്നാണ്​ പരാതി. വീണ്ടും പോസ്​റ്റ്​മോർട്ടം ചെയ്ത ശേഷമായിരിക്കും ഡി.എൻ.എ പരിശോധന നടത്തുക.

 ഇതിനായി ആർ.ഡി.ഒക്ക് തീരദേശ പൊലീസ് റിപ്പോർട്ട് നൽകും. പൊന്നാനി തീരദേശ പൊലീസ് സ്​റ്റേഷനിൽ കടലിൽ അപകടത്തിൽപെട്ട് കാണാതായ പൊന്നാനി സ്വദേശിയുടെയും താനൂർ സ്വദേശിയുടെയും ബന്ധുക്കളെയും രാഷ്​ട്രീയ പ്രതിനിധികളെയും വിളിച്ച് ചേർത്ത് നടത്തിയ ചർച്ചയിലാണ്​ തീരുമാനം. കഴിഞ്ഞദിവസം കടലിൽനിന്ന്​ കണ്ടെടുത്തത് പൊന്നാനി മുക്കാടി സ്വദേശി മദാറി​ൻെറ വീട്ടിൽ കബീറി​ൻെറ മൃതദേഹമാണെന്ന്​ ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. 

കബീറി​ൻെറ മൃതദേഹമാണ് ലഭിച്ചതെന്ന് ഇവരുടെ ബന്ധുക്കളും താനൂർ സ്വദേശി ഉബൈദി​ൻെറ മൃതദേഹമാണ് കണ്ടെടുത്തതെന്ന് ഇവരുടെ ബന്ധുക്കളും ഉറപ്പിച്ച് പറഞ്ഞതോടെ ചർച്ചയിൽ തീരുമാനം കൈകൊള്ളാൻ കഴിഞ്ഞില്ല. തുടർന്നാണ് മറ്റു നടപടികളുമായി മുന്നോട്ടുപോകാൻ തീരദേശ പൊലീസ് സി.ഐ മനോഹരൻ തീരുമാനിച്ചത്. മൂന്നുദിവസം മുമ്പാണ് തിരച്ചിലിനിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ താനൂർ ഭാഗത്തുനിന്നും മൃതദേഹം ലഭിച്ചത്. 


ഇത് മറ്റൊരു ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട താനൂർ സ്വദേശി കുഞ്ഞാലകത്ത് ഉബൈദി​ൻെറയാണെന്ന് സ്ഥിരീകരിക്കുകയും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി സ്രവ പരിശോധന ഉൾപ്പെടെ നടത്തിയതിനുശേഷം സംസ്കരിക്കുകയുമായിരുന്നു. ശനിയാഴ്​ച മൃതദേഹത്തി​ൻെറ ഫോ​േട്ടാ കണ്ട കബീറി​ൻെറ ബന്ധുക്കൾ വസ്ത്രം നോക്കി തിരിച്ചറിയുകയും പ്രതിഷേധവുമായി പൊന്നാനി തീരദേശ പൊലീസ്​ സ്​റ്റേഷനിലെത്തുകയുമായിരുന്നു.

#360malayalam #360malayalamlive #latestnews

പൊന്നാനി: മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മാറി സംസ്കരിച്ചെന്ന പരാതിയിൽ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ ബന...    Read More on: http://360malayalam.com/single-post.php?nid=1010
പൊന്നാനി: മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മാറി സംസ്കരിച്ചെന്ന പരാതിയിൽ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ ബന...    Read More on: http://360malayalam.com/single-post.php?nid=1010
മത്സ്യതൊഴിലാളിയുടെ മൃതദേഹം മാറി സംസ്​കരി​ച്ചെന്ന പരാതി; ഡി.എൻ.എ പരിശോധന നടത്തും പൊന്നാനി: മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മാറി സംസ്കരിച്ചെന്ന പരാതിയിൽ ഡി.എൻ.എ പരിശോധന നടത്താൻ തീരുമാനം. മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞയാഴ്ച കടലിൽ ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ടെടുത്ത... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്