മന്ത്രി കെ ടി ജലീലിന്റെ രാജി ആവിശ്യപ്പെട്ട് ചങ്ങരംകുളത്ത് ബി ജെ പി ധർണ്ണ

മുഖ്യമന്ത്രി  കള്ളക്കടത്ത് മാഫിയ സംഘങ്ങളുടെ തടവറയിൽ ആണെന്ന്  ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്ഞു സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി  സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തിട്ടും അദ്ദേഹത്തെ പുറത്താക്കാത്തത് മാഫിയാ സംഘങ്ങളെ  ഭയന്നാണെന്നും ബന്ധു നിയമനത്തിൽ ഇ പി ജയരാജൻ രാജി വെപ്പിച്ച മുഖ്യമന്ത്രി  അതീവ ഗൗരവമായ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ജലീലിനെ പുറത്താക്കാത്തത്  ഇരട്ടത്താപ്പ് നിലപാടാണ് സിപിഎമ്മിനും നേതാക്കൾക്കും കള്ളക്കടത്തുവഴി പണം എത്തിച്ചു നൽകുകയും വിദേശ ഫണ്ട് സ്വരൂപിച്ച് പാർട്ടിക്ക് നൽകുന്ന സിപിഎമ്മിന്റെസാമ്പത്തിക സ്രോതസ്സാണ്  ജലീൽ സത്യം ജയിക്കുമെന്ന ജലീലിനെ പ്രസ്താവന സ്വാഗതാർഹമാണ്  സത്യം ജയിക്കുകയാണ് അതുകൊണ്ടാണ് കെ ടി ജലീലിനെചോദ്യംചെയ്യുകയും വീണ്ടും ചോദ്യം ചെയ്യാനുള്ള  അന്വേഷണ ഏജൻസികളുടെ നിലപാടുംജലീലിന് മുഖ്യമന്ത്രി അനർഹമായ സംരക്ഷണമാണ് നൽകുന്നത് മന്ത്രി ജലീലിന്റെ വിഷയത്തിൽ  സിപിഎം പൊളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കണം 2016 മുതൽ 2020 വരെയുള്ള  കെ ടി ജലീലിന്റെയും ബന്ധുക്കളുടെയും ആസ്തി വിവരം  പുറത്തുവിടാൻ മന്ത്രി തയ്യാറാകണമെന്നും  ആവശ്യപ്പെട്ടു ബി ജെ പി കരി ദിനത്തോടനുബന്ധിച്ച് ബി ജെ പി ആലങ്കോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്  നടത്തിയ ധർണ്ണ സമരംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിയോജക മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കരഅധ്യക്ഷതവഹിച്ചു യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല. ശ്രീനി വാരനാട്. വിജയൻ മടത്തി പാടം. രാഹുൽ പന്താവൂ.കരുമത്തിൽ കുഞ്ഞുണ്ണി. സുധാകരൻ നന്നംമുക്ക. അശോകൻ പള്ളിക്കര . വിനയൻ വാഴുള്ളി.  വിപിൻ കോക്കു.ജനു പട്ടേരി .പി വി അജിലീഷ് എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തിട്ടും അദ്ദേഹത്തെ പുറത്താക്കാത്തത് മാഫിയാ സംഘങ്ങളെ ഭയന്നാണെന്നും ബന...    Read More on: http://360malayalam.com/single-post.php?nid=984
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തിട്ടും അദ്ദേഹത്തെ പുറത്താക്കാത്തത് മാഫിയാ സംഘങ്ങളെ ഭയന്നാണെന്നും ബന...    Read More on: http://360malayalam.com/single-post.php?nid=984
മന്ത്രി കെ ടി ജലീലിന്റെ രാജി ആവിശ്യപ്പെട്ട് ചങ്ങരംകുളത്ത് ബി ജെ പി ധർണ്ണ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തിട്ടും അദ്ദേഹത്തെ പുറത്താക്കാത്തത് മാഫിയാ സംഘങ്ങളെ ഭയന്നാണെന്നും ബന്ധു നിയമനത്തിൽ ഇ പി ജയരാജൻ രാജി വെപ്പിച്ച മുഖ്യമന്ത്രി അതീവ ഗൗരവമായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്