ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ തുടക്കമായി

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ തുടക്കമായി. വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണ അഷ്ടമിരോഹിണി നാളിലെ കണ്ണന്റെ പിറന്നാളാഘോഷം. കാഴ്ചശീവേലിക്ക് മൂന്നു നേരം സ്വർണക്കോലത്തിൽ ഗുരുവായൂരപ്പൻ എഴുന്നള്ളും. കൊവിഡ് നിയന്ത്രണം പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ. വെർച്വൽ ക്യു വഴിയുള്ള ദർശനം 9.30 ന്ന് ആരംഭിക്കും.

രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻ മാരാർ പഞ്ചാരിമേളം നയിക്കും. രാത്രി 10 മണിക്ക് കൃഷ്ണനാട്ടവും നടക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനം നടത്താനാകും. ഓൺലൈൻ ആയി ബുക്ക് ചെയ്തവർക്ക് വെർച്വൽ ക്യൂ വഴിയാണ് ദർശനം. നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ ഭക്തർ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം. ഭക്തർക്ക് പരിമിതമായ തോതിൽ നിവേദ്യങ്ങളും ഇന്ന് മുതൽ നൽകും.

#360malayalam #360malayalamlive #latestnews

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ തുടക്കമായി. വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണ അഷ്ടമ...    Read More on: http://360malayalam.com/single-post.php?nid=935
ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ തുടക്കമായി. വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണ അഷ്ടമ...    Read More on: http://360malayalam.com/single-post.php?nid=935
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ തുടക്കമായി ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ തുടക്കമായി. വലിയ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ഇത്തവണ അഷ്ടമിരോഹിണി നാളിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്