ചിയ്യാനൂര്‍ ചിറകുളം ഒരുങ്ങുന്നു പദ്ധതിക്കായി പി ശ്രീരാമകൃഷ്ണന്‍ 25 ലക്ഷം അനുവദിച്ചു

ചങ്ങരംകുളം:ചിയ്യാനൂര്‍ ചിറകുളം മുഖം മിനുക്കാന്‍ ഒരുങ്ങുന്നു പദ്ധതിക്കായി പി ശ്രീരാമകൃഷ്ണന്‍ ആസ്തിവികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു നല്‍കി.മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപ ചിലവിട്ട് 6 വര്‍ഷം മുമ്പ് നവീകരിച്ച പ്രദേശത്തെ ഏറ്റവും വലിയ നീന്തല്‍ കുളം കഴിഞ്ഞ മൂന്ന് വര്‍ഷമായി പായല്‍ വന്ന് നിറഞ്ഞതോടെ ഉപയോഗശൂന്യമായി കിടക്കുകയാണ്.ജില്ലാ ടൂറിസം വകുപ്പിന് കീഴില്‍ ഓണത്തോടനുബന്ധിച്ച് നടത്തുന്ന നീന്തല്‍ മത്സരങ്ങളും മോഡേണ്‍ ക്ളബ്ബ് നടത്തി വരുന്ന ജലോത്സവും കുളം ഉപയോഗശൂന്യമായതോടെ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്താന്‍ കഴിഞ്ഞിട്ടില്ല.നീന്തല്‍ പഠനനത്തിനും പ്രദേശത്തെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപകാരപ്രദമായ ചിറകുളം ഉപയോഗശൂന്യമായത് പ്രദേശത്തെ ജനങ്ങളെ നിരാശയിലാക്കിയിരുന്നു.ഇതിനിടെയാണ് കുളത്തിന് സമീപം ടൈല്‍ വിരിച്ച് മനോഹരമാക്കുന്നതിനും കുളം നവീകരണത്തിനുമായി സ്പീക്കര്‍ തുക അനുവദിച്ചത്.പ്രവര്‍ത്തനാനുമതി ലഭിക്കുന്നതോടെ പദ്ധതി ആരംഭിക്കുമെന്ന് സ്പീക്കറുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം പി വിജയന്‍ പറഞ്ഞു

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം:ചിയ്യാനൂര്‍ ചിറകുളം മുഖം മിനുക്കാന്‍ ഒരുങ്ങുന്നു പദ്ധതിക്കായി പി ശ്രീരാമകൃഷ്ണന്‍ ആസ്തിവികസന ഫണ്ടില്‍ നിന്ന് 25 ലക്ഷ...    Read More on: http://360malayalam.com/single-post.php?nid=915
ചങ്ങരംകുളം:ചിയ്യാനൂര്‍ ചിറകുളം മുഖം മിനുക്കാന്‍ ഒരുങ്ങുന്നു പദ്ധതിക്കായി പി ശ്രീരാമകൃഷ്ണന്‍ ആസ്തിവികസന ഫണ്ടില്‍ നിന്ന് 25 ലക്ഷ...    Read More on: http://360malayalam.com/single-post.php?nid=915
ചിയ്യാനൂര്‍ ചിറകുളം ഒരുങ്ങുന്നു പദ്ധതിക്കായി പി ശ്രീരാമകൃഷ്ണന്‍ 25 ലക്ഷം അനുവദിച്ചു ചങ്ങരംകുളം:ചിയ്യാനൂര്‍ ചിറകുളം മുഖം മിനുക്കാന്‍ ഒരുങ്ങുന്നു പദ്ധതിക്കായി പി ശ്രീരാമകൃഷ്ണന്‍ ആസ്തിവികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു നല്‍കി.മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച 40..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്