പെരുമ്പടപ്പ് പോലീസിന്റെ കള്ളക്കേസ് പ്രതിഷേധാര്‍ഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

സി.പി.എം കൊടുക്കുന്ന ലിസ്റ്റിനനുസരിച്ച് കേസെടുക്കുന്ന പെരുമ്പടപ്പ് പോലീസിന്റെ രീതി തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മാറഞ്ചേരി പ്രസ്താവിച്ചു. പി.എസ്.എസി ചെയര്‍മാന്റെ വീട്ടിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തെന്ന് പറഞ്ഞ് ക്വാറന്റൈനില്‍ കഴിയുന്നയാള്‍ക്കെതിരെ കള്ളക്കേസെടുത്ത പോലെയുള്ള സംഭവം ഇതാദ്യമല്ല. മുമ്പ് പൊന്നാനി സ്റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ ഉണ്ടായിരുന്ന വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് അതേസമയം പുറങ്ങില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു എന്നു പറഞ്ഞ് കേസെടുത്തതും ഇതേ പോലീസാണ്.സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ  സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തടഞ്ഞു എന്നും സ്‌കൂള്‍ ആക്രമിച്ചു എന്നെല്ലാം കള്ളക്കേസുണ്ടാക്കി ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ ജയിലിലടച്ച സംഭവം കഴിഞ്ഞിട്ട് അധികകാലമായില്ല.  ഇത്തരത്തിലുള്ള കള്ളക്കേസുകള്‍ക്കും അനീതിക്കുമെതിരെ ശക്തമായി പ്രതികരികരിക്കണമെന്നും യൂത്ത്‌കോണ്‍ഗ്രസിന് എല്ലാവിധ ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുന്നുവെന്നും മന്‍സൂര്‍ മാറഞ്ചേരി, നഈം സി.കെ.എം., ഫസ്ബര്‍, ഫാസില്‍.ടിസി,  ദിനേശന്‍ വടമുക്ക്, ശംസുദ്ദീന്‍ മണലൂര്‍, ടി.പി നാസര്‍, നൗഷാദ് മാരാമുറ്റം, മുജീബ് മണമ്മല്‍, അര്‍ഷദ് പെരുവഴിക്കുളം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews

സി.പി.എം കൊടുക്കുന്ന ലിസ്റ്റിനനുസരിച്ച് കേസെടുക്കുന്ന പെരുമ്പടപ്പ് പോലീസിന്റെ രീതി തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെ...    Read More on: http://360malayalam.com/single-post.php?nid=838
സി.പി.എം കൊടുക്കുന്ന ലിസ്റ്റിനനുസരിച്ച് കേസെടുക്കുന്ന പെരുമ്പടപ്പ് പോലീസിന്റെ രീതി തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെ...    Read More on: http://360malayalam.com/single-post.php?nid=838
പെരുമ്പടപ്പ് പോലീസിന്റെ കള്ളക്കേസ് പ്രതിഷേധാര്‍ഹമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സി.പി.എം കൊടുക്കുന്ന ലിസ്റ്റിനനുസരിച്ച് കേസെടുക്കുന്ന പെരുമ്പടപ്പ് പോലീസിന്റെ രീതി തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മാറഞ്ചേരി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്