അറബിക് വെമിനാറും അധ്യാപക സാഹിത്യ മത്സരവും പൊന്നാനിയിൽ

 പൊതു വിദ്യാഭ്യാസവകുപ്പ് അറബിക് യൂനിറ്റ് സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ലാ അറബിക് സെമിനാറും,അധ്യാപക സാഹിത്യ മത്സരവും അടുത്ത മാസം16 ന് പൊന്നാനി സബ്ജില്ലയിലെ പുറങ്ങ് ബിവൂസ് ലോഞ്ചിൽ വെച്ച് നടക്കും. 16 മത്സരയിനങ്ങളിൽ ജില്ലയിലെ മുന്നോറോളം അധ്യാപകർ മത്സരാർത്ഥികളായും നാനൂറോളം അധ്യാപകർ പ്രതിനിധികളായും പങ്കെടുക്കും.


പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പുറങ്ങ് ബിവൂസ് ലോഞ്ചിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യഭ്യാസ ഓഫീസർ വി. ഷൗക്കത്തലി അധ്യക്ഷനായി.


മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തി. മുൻ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുത്തേടത്ത്, ജില്ലാ അറബിക് അധ്യാപക കോംപ്ലക്സ് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി, വി. ഇസ്മായിൽ മൗലവി,എ മുഹമ്മദ്, ഖാലിദ് മാറഞ്ചേരി, അബദുറഹ്മാൻ ഫാറൂഖി, അബ്ദുൽ ഹമീദ് എ.വി , കെ.വി മുഹമ്മദ്,എ കരീമുള്ള,എ.കെ.നൗഷാദ്, സൈഫുദ്ദീൻ,അധ്യാപക സംഘടനാ നേതാകളായ നൂറുൽ അമീൻ ടി.വി, വി.കെ.ശ്രീകാന്ത് ,പി.സെക്കീർ ഹസൈൻ അക്കാദമിക് സെക്രട്ടറി മാരായ അബ്ദുൽ കരിം,ഹുസൈൻ പാറൽ,കെ.ടി.ഗുൽസാർ,സ ഫീർ, പ്രോഗ്രം കൺവീനർ അഷറഫ് ചെട്ടിപ്പടി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പൊന്നാനി സബ് ജില്ല അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി സി.മുഹമ്മദ് സജീബ്  സ്വാഗതസംഘം കരട് രൂപം അവതരിപ്പിച്ചു.

#360malayalam #360malayalamlive #latestnews

പൊതു വിദ്യാഭ്യാസവകുപ്പ് അറബിക് യൂനിറ്റ് സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ലാ അറബിക് സെമിനാറും,അധ്യാപക സാഹിത്യ മത്സരവും അടു...    Read More on: http://360malayalam.com/single-post.php?nid=8018
പൊതു വിദ്യാഭ്യാസവകുപ്പ് അറബിക് യൂനിറ്റ് സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ലാ അറബിക് സെമിനാറും,അധ്യാപക സാഹിത്യ മത്സരവും അടു...    Read More on: http://360malayalam.com/single-post.php?nid=8018
അറബിക് വെമിനാറും അധ്യാപക സാഹിത്യ മത്സരവും പൊന്നാനിയിൽ പൊതു വിദ്യാഭ്യാസവകുപ്പ് അറബിക് യൂനിറ്റ് സംഘടിപ്പിക്കുന്ന മലപ്പുറം റവന്യൂ ജില്ലാ അറബിക് സെമിനാറും,അധ്യാപക സാഹിത്യ മത്സരവും അടുത്ത മാസം16 ന് പൊന്നാനി സബ്ജില്ലയിലെ പുറങ്ങ് ബിവൂസ് ലോഞ്ചിൽ വെച്ച് നടക്കും. 16 മത്സരയിനങ്ങളിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്