ഫ്രൈഡേ എഫ് എം @ ജിഎച്ച്എസ്എസ് പാലപ്പെട്ടി

 ഒഴിവു വേളകൾ വിനോദത്തിനും വിജ്ഞാനത്തിനും ഉപയോഗപ്പെടുത്തി കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും പാലപ്പെട്ടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ ഫ്രൈഡേ എഫ്എം റേഡിയോ ആരംഭിച്ചു.

  പാട്ടുപാടിയും കഥപറഞ്ഞും ആനുകാലിക സംഭവവികാസങ്ങൾ പങ്കുവെച്ചും കുട്ടികളിലെ സർഗാത്മകതയും സാമൂഹിക കാഴ്ചപ്പാടും പൊതുവിജ്ഞാനവും പരിപോഷിപ്പിക്കുക എന്നതാണ് ഫ്രൈഡേ എഫ്എം റേഡിയോയുടെ ലക്ഷ്യം. റേഡിയോ പരിപാടികൾ റെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്ത് തയ്യാറാക്കുന്നതും പൂർണമായും കുട്ടികളാണ്. കുട്ടികൾ തന്നെയാണ് റേഡിയോ ജോക്കികളായി അവതരിപ്പിക്കുന്നത്.  


 പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എം.കെ സുബൈർ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഷംസു കുമ്മിൽ , പ്രിൻസിപ്പാൾ സജീവ് കൂമാർ, ഹെഡ്‍മാസ്റ്റർ കൃഷ്‍ണൻ എം.പി, പിടിഎ വൈസ് പ്രസിഡന്റ് ഖലീൽ വാലിയിൽ, മുൻ പിടിഎ പ്രസിഡന്റ് ഇസ്‍മായിൽ, അധ്യാപകരായ മണി പികെ, അനൂപ കെ, ജോളി പിജെ, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ഒഴിവു വേളകൾ വിനോദത്തിനും വിജ്ഞാനത്തിനും ഉപയോഗപ്പെടുത്തി കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും പ...    Read More on: http://360malayalam.com/single-post.php?nid=8044
ഒഴിവു വേളകൾ വിനോദത്തിനും വിജ്ഞാനത്തിനും ഉപയോഗപ്പെടുത്തി കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും പ...    Read More on: http://360malayalam.com/single-post.php?nid=8044
ഫ്രൈഡേ എഫ് എം @ ജിഎച്ച്എസ്എസ് പാലപ്പെട്ടി ഒഴിവു വേളകൾ വിനോദത്തിനും വിജ്ഞാനത്തിനും ഉപയോഗപ്പെടുത്തി കുട്ടികളുടെ വൈവിധ്യമാർന്ന കഴിവുകൾ കണ്ടെത്താനും പരിപോഷിപ്പിക്കാനും പാലപ്പെട്ടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ ഫ്രൈഡേ എഫ്എം റേഡിയോ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്