ജില്ലാ പഞ്ചായത്ത് പാലപ്പെട്ടി ഗവ: സ്കൂളിൽ ഓഫീസ് & സ്റ്റാഫ്റൂം നവീകരണം പ്രവർത്തി ഉദ്ഘാടനം

ജില്ലാ പഞ്ചായത്ത്  പാലപ്പെട്ടി ഗവ: സ്കൂളിൽ ഓഫീസ് & സ്റ്റാഫ്റൂം നവീകരണം പ്രവർത്തി ഉദ്ഘാടനം

    മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി 17.5 ലക്ഷം രൂപയുടെ  ഓഫീസ് & സ്റ്റാഫ് റൂം നവീകരണ പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനകർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷതയിൽ ബഹു: വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കറ്റ് എം കെ സക്കീർ അവർകൾ ഉദ്ഘാടനകർമ്മം നിർവഹിച്ചു.


സാധാരണ സ്കൂളുകളിൽ നിന്ന് പഠിച്ചു ഉന്നതങ്ങളിൽ എത്തിയ സക്കീർ സാറിന്റെ അനുഭവങ്ങളും കുട്ടികളുമായുള്ള ഇൻട്രക്ഷനും വിദ്യാർത്ഥികൾക്ക് ഊർജ്ജം നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം സൗദ അബ്ദുള്ള, പി ടി എ പ്രസിഡന്റ് 

ഇ കെ ഇസ്മായിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും, പൊതുപ്രവർത്തകരും, വിദ്യാർഥികളും, രക്ഷിതാക്കളും, അധ്യാപകരും പങ്കെടുത്ത പരിപാടിൽ പ്രിൻസിപ്പൽ ഇൻ ചാർജ് സജീവ് മാസ്റ്റർ സ്വാഗതവും ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഓഫീസ് പ്രവർത്തികൾ സമയബന്ധിതമായി കൃത്യമായി തീർക്കാൻ ഡിവിഷൻ മെമ്പർ നിർദ്ദേശവും നൽകി

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യ...    Read More on: http://360malayalam.com/single-post.php?nid=7945
മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യ...    Read More on: http://360malayalam.com/single-post.php?nid=7945
ജില്ലാ പഞ്ചായത്ത് പാലപ്പെട്ടി ഗവ: സ്കൂളിൽ ഓഫീസ് & സ്റ്റാഫ്റൂം നവീകരണം പ്രവർത്തി ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കൊണ്ട് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്