കുട്ടികളോട് ലൈംഗിക ഭ്രമം: പെഡോഫീലിയക്കെതിരെ ബോധവത്കരണവുമായി ചൈൽഡ് ഹെൽപ്പ് ലൈൻ

കുട്ടികളോട് ലൈംഗിക ഭ്രമം: പെഡോഫീലിയക്കെതിരെ ബോധവത്കരണവുമായി ചൈൽഡ് ഹെൽപ്പ് ലൈൻ

കുട്ടികളോട് ലൈംഗിക ഭ്രമം കാണിക്കുന്ന പെഡോഫീലിയ എന്ന മാനസിക അവസ്ഥക്കെതിരെ ബോധവത്കരണവുമായി ചൈൽഡ് ഹെൽപ്പ് ലൈൻ. സ്‌കൂളുകൾ കേന്ദ്രീകരിച്ച കൗൺസിലിങുകൾ, രക്ഷിതാക്കൾക്ക് ബോധവത്കരണ സെമിനാറുകൾ, ക്ലാസുകൾ, ഓൺലൈൺ ക്യാമ്പയിൻ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ഒരു വ്യക്തിക്ക് പ്രായപൂർത്തിയാവാത്ത കുട്ടികളോട് തോന്നുന്ന ലൈംഗിക ആകർഷണമാണ് പെഡോഫീലിയ. ഇത് ഒരു മാനസിക വൈകല്ല്യം കൂടിയാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഈ അവസ്ഥ കാണുന്നുണ്ട്. കുട്ടികളെ  ആകർഷിക്കുന്ന തരത്തിലുള്ള പെരുമാറ്റ രീതികളാണ് ഇത്തരക്കാരിൽ പൊതുവെ കണ്ടുവരുന്നത്. ആയതിനാൽ തന്നെ ഇവരെ തിരിച്ചറിയുന്നത് ഏറെ പ്രയാസകരമാണ്. ലൈംഗിക പ്രവർത്തനത്തിന് അറിവോടെയുള്ള സമ്മതം നൽകാൻ കുട്ടിക്ക് കഴിവില്ലാത്തതിനാൽ ഇത് നിയമവിരുദ്ധമായ ഗൗരവമേറിയ കുറ്റകൃത്യമാണ്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചൈൽഡ് ഹൈൽപ്പ് ലൈനുമായി ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ: 112, 1098.


കുട്ടികളെ ഇവരിൽ നിന്നും സംരക്ഷിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ


1- കുട്ടികൾക്ക് അവരുടെ ശരീരഭാഗങ്ങളെയും അവയുടെ യഥാർത്ഥ പേരും പരിചയപ്പെടുത്തിയാൽ ഏതെങ്കിലും തരത്തിൽ ചൂഷണത്തിന് ഇരയായാൽ അവർക്ക് അതിനെക്കുറിച്ച് വ്യക്തമായി സംസാരിക്കാൻ സഹായിക്കും

2- ശരീരത്തിന്റെ അതിർവരമ്പുകൾ, സ്വകാര്യത തുടങ്ങിയരവ കുട്ടികളെ പഠിപ്പിക്കുക. അവശ്യ സന്ദർഭങ്ങളിലൊഴികെ മറ്റാരും തങ്ങളുടെ സ്വകാര്യ ഭാഗങ്ങൾ കാണാനോ സ്പർശിക്കാനോ ഇട വരരുതെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക.  

3- കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരുമടക്കം പരിചിത വ്യക്തികൾക്ക് പോലും സുരക്ഷാ നിയമങ്ങൾ  ബാധകമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക.

4- മുതിർന്നവരുടെയും കുടുംബാംഗങ്ങളുടേയും അനാവശ്യ ആലിംഗനങ്ങൾ, ചുംബനങ്ങൾ, മറ്റ് അമിത വാത്സല്യപ്രകടനങ്ങൾ എന്നിവയോട് 'നോ' എന്ന് പറയാൻ കുട്ടിയെ പ്രാപ്തരാക്കുക

5- സ്വന്തം ശരീരത്തിൽ അഭിമാനിക്കാനും ശരീരത്തെ സംരക്ഷിക്കാനും പഠിപ്പിക്കുക. ആവശ്യമെങ്കിൽ സഹായം അഭ്യർത്ഥിക്കുന്നത് ശരിയാണെന്ന് ബോധ്യപ്പെടുത്തുക.

6- മാതാപിതാക്കൾ എപ്പോഴും കുട്ടികളുമായി നല്ല സുഹൃത്തു ബന്ധം സ്ഥാപിക്കുകയും അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുക

7- കുട്ടികളുടെ ലൈംഗികപരമായ  സംശയങ്ങൾ പ്രായബന്ധിതമായി ദൂരീകരിക്കുക

8- നിങ്ങളുടെ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടാൽ അത് ഗൗരവമായി എടുത്ത് അവരെ  സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. ഒരിക്കലും അവരെ കുറ്റപ്പെടുത്തരുത്. തുറന്നു പറച്ചിലുകളാണ് വേണ്ടതെന്നും അത് തെറ്റല്ലെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക.

#360malayalam #360malayalamlive #latestnews

കുട്ടികളോട് ലൈംഗിക ഭ്രമം കാണിക്കുന്ന പെഡോഫീലിയ എന്ന മാനസിക അവസ്ഥക്കെതിരെ ബോധവത്കരണവുമായി ചൈൽഡ് ഹെൽപ്പ് ലൈൻ. സ്‌കൂളുകൾ...    Read More on: http://360malayalam.com/single-post.php?nid=7912
കുട്ടികളോട് ലൈംഗിക ഭ്രമം കാണിക്കുന്ന പെഡോഫീലിയ എന്ന മാനസിക അവസ്ഥക്കെതിരെ ബോധവത്കരണവുമായി ചൈൽഡ് ഹെൽപ്പ് ലൈൻ. സ്‌കൂളുകൾ...    Read More on: http://360malayalam.com/single-post.php?nid=7912
കുട്ടികളോട് ലൈംഗിക ഭ്രമം: പെഡോഫീലിയക്കെതിരെ ബോധവത്കരണവുമായി ചൈൽഡ് ഹെൽപ്പ് ലൈൻ കുട്ടികളോട് ലൈംഗിക ഭ്രമം കാണിക്കുന്ന പെഡോഫീലിയ എന്ന മാനസിക അവസ്ഥക്കെതിരെ ബോധവത്കരണവുമായി ചൈൽഡ് ഹെൽപ്പ് ലൈൻ. സ്‌കൂളുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്