വന്ദേഭാരത് മിഷൻ ആറാം ഘട്ടം; കേരളത്തിലേക്ക് 9 വിമാനങ്ങൾ കൂടി സർവീസ് നടത്തും

വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് 19 അധിക സർവീസുകൾ. കേരളത്തിലേക്ക് 9 വിമാനങ്ങൾ കൂടി സർവീസ് നടത്തും. സെപ്റ്റംബർ ഒന്ന് മുതൽ 14 വരെയുള്ള ഷെഡ്യൂളിൽ ഒമ്പതണ്ണമാണ് കേരളത്തിലേക്ക് നടത്തുന്നത്.

അതേസമയം, ജിദ്ദയിൽ നിന്നും ഡൽഹി, ലക്‌നൗ എന്നിവിടങ്ങളിലേക്ക് മാത്രമാണ് സർവീസുകളുണ്ടാവുക. കേരളത്തിലേക്ക് ദമാമിൽ നിന്ന് ആറും റിയാദിൽ നിന്ന് മൂന്നും സർവീസുകളാണുള്ളത്. ദമാമിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുമാണുണ്ടാവുക.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് റിയാദിൽ നിന്ന് ഓരോ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ വീതമുണ്ട്. ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് രണ്ടും ഡൽഹി വഴി ലക്‌നൗവിലേക്ക് ഒരു സർവീസുമാകും എയർ ഇന്ത്യ നടത്തുക.

സെപ്റ്റംബർ നാലിന് ദമാം- തിരുവന്തപുരം, അഞ്ചിനും ഏഴിനും ദമാമാംകോഴിക്കോട്, ഏഴിന് റിയാദ്- തിരുവനന്തപുരം, എട്ടിന് ദമാം- കൊച്ചി, 12ന് റിയാദ്- കൊച്ചി, 13ന് റിയാദ്- കോഴിക്കോട്, 13ന് ദമാം- തിരുവന്തപുരം, 14ന് ദമാം- കണ്ണൂർ എന്നിങ്ങനെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലേക്ക് നടത്തുന്ന സർവീസുകൾ. സെപ്റ്റംബർ ആറിന് ദമാം- ചെന്നൈ, ഏഴിന് ദമാം- ഹൈദരാബാദ്, എട്ടിന് റിയാദ്- ചെന്നൈ, ഒമ്പതിന് റിയാദ്- ഹൈദരാബാദ് എന്നിവയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്ന മറ്റു സർവീസുകൾ.

ഇതിനു പുറമേ, റിയാദിൽ നിന്നും ചെന്നൈ, ശ്രീനഗർ എന്നിവിടങ്ങളിലേക്കും ദമാമിൽ നിന്നും ബംഗളുരുവിലേക്കും ഇൻഡിഗോ കമ്പനിയും സർവീസ് നടത്തും.


#360malayalam #360malayalamlive #latestnews

വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് 19 അധിക സർവീസുകൾ. കേരളത്തിലേക്ക് 9 വിമാനങ്ങൾ കൂടി സർവീസ് നടത്തും. സെപ്റ്റംബർ ഒന്ന് മ...    Read More on: http://360malayalam.com/single-post.php?nid=789
വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് 19 അധിക സർവീസുകൾ. കേരളത്തിലേക്ക് 9 വിമാനങ്ങൾ കൂടി സർവീസ് നടത്തും. സെപ്റ്റംബർ ഒന്ന് മ...    Read More on: http://360malayalam.com/single-post.php?nid=789
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; കേരളത്തിലേക്ക് 9 വിമാനങ്ങൾ കൂടി സർവീസ് നടത്തും വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ ഇന്ത്യയിലേക്ക് 19 അധിക സർവീസുകൾ. കേരളത്തിലേക്ക് 9 വിമാനങ്ങൾ കൂടി സർവീസ് നടത്തും. സെപ്റ്റംബർ ഒന്ന് മുതൽ 14 വരെയുള്ള ഷെഡ്യൂളിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്