വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: കണ്‍സഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: കണ്‍സഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി

വിദ്യാര്‍ത്ഥികള്‍ക്ക്  കണ്‍സഷന്‍ നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ എഡിഎം എന്‍എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളില്‍ നിന്നും അധിക തുക ഈടാക്കാന്‍ പാടില്ല. അധിക തുക ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. വെക്കേഷന്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും കണ്‍സഷന്‍ നല്‍കണം. നിലവിലെ നിയമപ്രകാരം സ്റ്റുഡന്‍സ് കണ്‍സഷന്‍ ലഭിക്കുന്നതിന് പ്രായപരിധിയില്ലെന്ന്  സിവിഎം ഷരീഫ് യോഗത്തില്‍ അറിയിച്ചു. 

കണ്‍സഷന്‍ കാര്‍ഡിന്റെ ദുരുപയോഗം തടയാന്‍ പ്രാദേശിക തലത്തില്‍ ബസ് ഉടമകളുടെയും വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും പ്രതിനിധികള്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ച് കാര്‍ഡ് വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കും. വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. ബസുകളുടെ മിന്നല്‍ പണിമുടക്ക് നടത്താന്‍ പാടില്ല. നടത്തിയാല്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. 

ഡെപ്യൂട്ടി കളക്ടര്‍ എസ് സജീദ്, ആര്‍ടിഒ സിവിഎം ഷരീഫ്, ബസ് ഉടമ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍, കോളേജ് പ്രധിനികള്‍ എന്നിവര് യോഗത്തില്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം. പുതിയ അദ്ധ...    Read More on: http://360malayalam.com/single-post.php?nid=7872
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം. പുതിയ അദ്ധ...    Read More on: http://360malayalam.com/single-post.php?nid=7872
വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: കണ്‍സഷന്‍ നിഷേധിച്ചാല്‍ കര്‍ശന നടപടി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍ എഡിഎം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്