മാറഞ്ചേരി സ്കൂളിന് 10ലക്ഷം സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥികൾ

എന്റെ സ്കൂൾ എന്റെ അഭിമാനം

മാതൃകയായി പൂർവ്വ വിദ്യാർത്ഥികൾ

മാറഞ്ചേരി GHSS അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്ഥലം വാങ്ങൽ പദ്ധതിയിലേക്ക് ആദ്യ ഘട്ടമെന്ന നിലക്ക് വിവിധ ബാച്ച് / ക്ലാസ് കൂട്ടായ്മകൾ സ്വരൂപിച്ച തുകകൾ വികസന സമിതി ഭാരവാഹികൾക്ക് കൈമാറി .

സഹപാഠി അലുംനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ എ അബ്ദുൾലത്തീഫിന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗം പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു .


ജില്ലാപഞ്ചായത് അംഗം AK സുബൈർ ,മാറഞ്ചേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് ബീന ടീച്ചർ , വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് , ഗ്രാമപഞ്ചായത് അംഗം ടി മാധവൻ ,വികസന സമിതി ചെയർമാൻ വി ഇസ്മായിൽ മാസ്റ്റർ , കോ ഓർഡിനേറ്റർ ഇബ്രാഹിം മാഷ് , നസീർ മാഷ് മലയംകുളത്തീൽ എന്നിവരും സംസാരിച്ചു .

അലുംനി അസോസിയേഷൻ സെക്രട്ടറി ടി ജമാലുധീൻ സ്വാഗതവും PTA പ്രസിഡന്റ് പ്രസാദ് ചക്കാലക്കൽ നന്ദിയും പറഞ്ഞു 


ഇത് വരെ ഫണ്ട് കൈമാറിയ ബാച്ചുകൾ 

1978 SSLC  ബാച്ച്‌  50,000

1981. -      1,00,000/

1985. -     20,000/

1986 -      1,12,000/

1988 -.      2,90,000

1992. -      1,00,000/

1993 -.      1,66,500/

1995. -.     60,000/

1996 10.c 25,000 

യുണൈറ്റഡ് മാറഞ്ചേരി ക്ലബ് - 1,25,000/

ആകെ: 10,48,500

വരും ദിവസങ്ങളിൽ കൂടുതൽ ബാച്ചുകളിലേയും ക്ലാസുകളിലേയും വിദ്യാർത്ഥികൾ സമാഹരിച്ച തുക സമാന പരിപാടിയിൽ കൈമാറും

#360malayalam #360malayalamlive #latestnews

ആദ്യ ഘട്ടമെന്ന നിലക്ക് വിവിധ ബാച്ച് / ക്ലാസ് കൂട്ടായ്മകൾ സ്വരൂപിച്ച 10.48 ലക്ഷം രൂപ വികസന സമിതി ഭാരവാഹികൾക്ക് കൈമാറി ....    Read More on: http://360malayalam.com/single-post.php?nid=7788
ആദ്യ ഘട്ടമെന്ന നിലക്ക് വിവിധ ബാച്ച് / ക്ലാസ് കൂട്ടായ്മകൾ സ്വരൂപിച്ച 10.48 ലക്ഷം രൂപ വികസന സമിതി ഭാരവാഹികൾക്ക് കൈമാറി ....    Read More on: http://360malayalam.com/single-post.php?nid=7788
മാറഞ്ചേരി സ്കൂളിന് 10ലക്ഷം സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥികൾ ആദ്യ ഘട്ടമെന്ന നിലക്ക് വിവിധ ബാച്ച് / ക്ലാസ് കൂട്ടായ്മകൾ സ്വരൂപിച്ച 10.48 ലക്ഷം രൂപ വികസന സമിതി ഭാരവാഹികൾക്ക് കൈമാറി . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്