എംജി സർവകലാശാല കലോത്സവം: പനമ്പാട് സ്വദേശിക്ക് കഥകളിയിൽ ഒന്നാം സ്ഥാനം.

എറണാങ്കുളത്ത് നടക്കുന്ന എംജി സർവകലാശാല കോളേജ് കലോത്സവത്തിൽ കഥകളിയിൽ ഒന്നാം സ്ഥാനം നേടി പനമ്പാട് സ്വദേശി.

തൃപ്പൂണിതറ ആർഎൽവി കോളേജിൽ വിദ്യാത്ഥിയും പനമ്പാട് സ്വദേശിയുമായ അജീഷ് ബാബുവാണ് രാവണ വേഷത്തിൽ അരങ്ങിലെത്തി ഒന്നാം സ്ഥാനവും എഗ്രേഡും കരസ്ഥമാക്കിയത്.


ആർഎൽവി കോളേജിലെ കഥകളി എംഎ രണ്ടാംവർഷ വിദ്യാർഥിയാണ്‌ അജീഷ്. അദ്യമായാണ് അജീഷ് കലോത്സവത്തിൽ പങ്കെടുത്തത്. ഒന്നാം അംങ്കത്തിൽ തന്നെ ഒന്നമനാവാൻ അജീഷിന് കഴിഞ്ഞു.

അമ്മവീടിനടുത്ത്  ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കുഞ്ഞുനാളിൽ കഥകളി കണ്ടതാണ് ജീവിതത്തിലെ വഴിത്തിരിവായത്‌. ആ‘കളർഫുൾ’വേഷത്തെക്കുറിച്ച്‌ അധ്യാപികയോട്‌ ചോദിച്ചപ്പോൾ കഥകളിയെക്കുറിച്ചും അത് പഠിപ്പിക്കുന്ന  കലാമണ്ഡലത്തെ കുറിച്ചു പറഞ്ഞു തന്നു. അങ്ങിനെ  എട്ടാംക്ലാസുമുതൽ കലാമണ്ഡലത്തിലായി പഠനം.

കലാമണ്ഡലത്തിലെ പഠനം പൂർത്തിയാക്കി ആർഎൽവിയിൽ എംഎ കഥകളിക്ക്‌ ചേർന്നു. ഇക്കുറി കലോത്സവത്തിൽ രാവണനായാണ്‌ അരങ്ങിലെത്തിയത്‌. അവതരിപ്പിച്ചത്‌ രാവണോത്ഭവത്തിൽനിന്നുള്ള ഭാഗം. പദം -‘ഗംഭീര വിക്രമ.’

കലോത്സവത്തിലെ അരങ്ങേറ്റം ഒന്നാംസ്ഥാനത്തോടെ ഗംഭീരമാക്കിയ അജീഷ്‌ എംഎ പൂർത്തിയാക്കിയശേഷം നാടകംപഠിക്കാനാണ്‌ തീരുമാനം. 

പനമ്പാട് വളവിൽ കടവുങ്ങൽ ബാബു-ബിന്ദു ദമ്പതികളുടെ മകനാണ്‌. സഹോദരങ്ങൾ: അജയ്‌, അജിത്‌.

#360malayalam #360malayalamlive #latestnews

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കുഞ്ഞുനാളിൽ കഥകളി കണ്ടതാണ് ജീവിതത്തിലെ വഴിത്തിരിവായത്‌. ആ‘കളർഫുൾ’വേഷത്തെക്കുറിച്ച്...    Read More on: http://360malayalam.com/single-post.php?nid=7745
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കുഞ്ഞുനാളിൽ കഥകളി കണ്ടതാണ് ജീവിതത്തിലെ വഴിത്തിരിവായത്‌. ആ‘കളർഫുൾ’വേഷത്തെക്കുറിച്ച്...    Read More on: http://360malayalam.com/single-post.php?nid=7745
എംജി സർവകലാശാല കലോത്സവം: പനമ്പാട് സ്വദേശിക്ക് കഥകളിയിൽ ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കുഞ്ഞുനാളിൽ കഥകളി കണ്ടതാണ് ജീവിതത്തിലെ വഴിത്തിരിവായത്‌. ആ‘കളർഫുൾ’വേഷത്തെക്കുറിച്ച്‌ അധ്യാപികയോട്‌ ചോദിച്ചപ്പോൾ കഥകളിയെക്കുറിച്ചും അത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്