പൊന്നാനി നഗരസഭയുടെ നൂതന തൊഴിൽ പരിശീലന പദ്ധതികൾക്ക് ജനുവരി 5 വരെ അപേക്ഷിക്കാം

പൊന്നാനി നഗരസഭയുടെ 2022 - 23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച നൂതന തൊഴിൽ പരിശീലന പദ്ധതികൾക്ക് ജനുവരി 5 വരെ  അപേക്ഷിക്കാം. സ്ത്രീകൾക്കായുളള ലേഡി ബേക്കർ, നിലവിൽ പ്ലമ്പിങ്ങ് ജോലി ചെയ്യുന്നവർക്കായുള്ള പ്ലമ്പിങ്ങ് തുടങ്ങിയ സർക്കാർ അംഗീകൃത കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അസാപ്പിന്റെ നേതൃത്വത്തിലാണ് പരിശീലനം.

ബേക്കിംഗ് മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി വനിതകൾക്കായുളള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സാണ് ലേഡി ബേക്കർ. മാർക്കറ്റിങ്ങും ലൈസൻസും ഉൾപ്പെടെ ബേക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തുന്നതാണ് 150 മണിക്കൂർ കോഴ്സ്. ആകെ 33500 രൂപ ഫീസിനത്തിൽ വരുന്ന കോഴ്സിന് അപേക്ഷക  3350/- രൂപ മാത്രം നൽകിയാൽ മതി. ബാക്കി തുക നഗരസഭ നൽകും.


നഗരസഭാ പരിധിയിൽ പ്ലമ്പിങ്ങ് ജോലി ചെയ്തു വരുന്നവർക്ക് ആർ.എൽ.പി ( റെക്കഗ്നീഷൻ ഓഫ് പ്രയോർ ലേണിംഗ് ) പ്രകാരം സർക്കാർ സർട്ടിഫിക്കറ്റ് കോഴ്സും നടത്തുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാതെ പ്ലംബിംഗ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കഴിവുകൾ ശാസ്ത്രീയമായി രേഖപ്പടുത്തുന്നതിനും സർട്ടിഫൈ ചെയ്യുന്നതിനുമായാണ് കോഴ്സ്.  45000 രൂപയുടെ കോഴ്സിന് 5000 രൂപ അടച്ചാൽ മതി.  അസാപ്പിന്റെ നേതൃത്വത്തിൽ 100 മണിക്കൂർ  കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകും.

രണ്ട് കോഴ്സുകൾക്കുമുളള അപേക്ഷ ഫോറം പൊന്നാനി നഗരസഭാ ഫ്രണ്ട് ഓഫീസിൽ നിന്നും ലഭിക്കും. ആധാർകാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷകൾ 2023 ജനുവരി 5 ന് മുമ്പായി നഗരസഭയിൽ എത്തിക്കണം.

#360malayalam #360malayalamlive #latestnews #ponnaninagarasabha

പൊന്നാനി നഗരസഭയുടെ 2022 - 23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച നൂതന തൊഴിൽ പരിശീലന പദ്ധതികൾക്ക് ജനുവരി 5 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കായുളള ...    Read More on: http://360malayalam.com/single-post.php?nid=7695
പൊന്നാനി നഗരസഭയുടെ 2022 - 23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച നൂതന തൊഴിൽ പരിശീലന പദ്ധതികൾക്ക് ജനുവരി 5 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കായുളള ...    Read More on: http://360malayalam.com/single-post.php?nid=7695
പൊന്നാനി നഗരസഭയുടെ നൂതന തൊഴിൽ പരിശീലന പദ്ധതികൾക്ക് ജനുവരി 5 വരെ അപേക്ഷിക്കാം പൊന്നാനി നഗരസഭയുടെ 2022 - 23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച നൂതന തൊഴിൽ പരിശീലന പദ്ധതികൾക്ക് ജനുവരി 5 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കായുളള ലേഡി ബേക്കർ, നിലവിൽ പ്ലമ്പിങ്ങ് ജോലി ചെയ്യുന്നവർക്കായുള്ള പ്ലമ്പിങ്ങ് തുടങ്ങിയ സർക്കാർ അംഗീകൃത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്