സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന് മലപ്പുറം ജില്ലയില്‍ തുടക്കമായി

സന്നദ്ധസേന പ്രവര്ത്തകര്ക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന് ജില്ലയില് തുടക്കമായി
ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്വഹിച്ചു
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സന്നദ്ധസേന പ്രവര്ത്തകര്ക്കുള്ള ദുരന്തമുന്നൊരുക്ക പരിശീലനത്തിനും ബോധവത്ക്കരണത്തിനും ജില്ലയില് തുടക്കമായി. ഏറനാട് താലൂക്കിലെ സന്നദ്ധസേന പ്രവര്ത്തകര്ക്ക് പരിശീലനം നല്കികൊണ്ട് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്വഹിച്ചു. സര്ക്കാരിന്റെ ദുരന്തനിവാരണ പ്രവര്ത്തനങ്ങള്ക്കൊപ്പം സന്നദ്ധസേനാ പ്രവര്ത്തകരും രക്ഷാ പ്രവര്ത്തനത്തിന് നേതൃത്വം നല്കേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി പ്രായഭേദമന്യേ എല്ലാവരും മുന്നോട്ടുവരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന പരിപാടിയില് ജില്ലാകലക്ടര് വി.ആര് പ്രേംകുമാര് അധ്യക്ഷനായി. പ്രാഥമിക ശ്രുശ്രൂഷ, ദുരന്തനിവാരണ മുന്നൊരുക്കം, ദുരന്തനിവാരണത്തില് കെ.എസ്.ഡി.എം.എ, എന്.ഡി.എം.എ, എല്.എസ്.ജി.ഡി, ഡി.എസ്.എസ്.എസ് എന്നിവയുടെ പ്രവര്ത്തനങ്ങള്, അഗ്നി സുരക്ഷ, വളന്റിയറിങ് റിസോഴ്‌സ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്. മഞ്ചേരി ഗവ.മെഡിക്കല് കോളജ് അസിസ്റ്റന്റ് സര്ജന് ഡോ.ഷഫീദ്, ആര്.എം.ഒ ഡോ.സഹീര്, ട്രോമാകെയര് ജില്ലാ സെക്രട്ടറി കെ.പി പ്രതീഷ്, ദുരന്തനിവാരണ പ്ലാന് കോര്ഡിനേറ്റര് സി.പി അഫ്ര, ഫയര് ആന്ഡ് റസ്‌ക്യൂ സര്വീസസ് സ്റ്റേഷന് ഓഫീസര് എം.അബ്ദുള് ഗഫൂര്, സ്റ്റേഷന് ഹൗസ് ഓഫീസര് ജോബി തോമസ് എന്നിവര് ക്ലാസെടുത്തു.
പരിപാടിയില് ജില്ലാ വികസന കമ്മീഷണര് രാജീവ് കുമാര് ചൗധരി, അസിസ്റ്റന്റ് കലക്ടര് കെ. മീര, എ.ഡി.എം എന്.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്മാരായ ടി. മുരളി, അന്വര് സാദത്ത്, ഡോ.എം.സി റെജില്, ജില്ലാ ഫയര് ഓഫീസര് എസ്.എല് ദിലീപ്, ഡെപ്യൂട്ടി ഡയറക്ടര് പഞ്ചായത്ത് ഷാജി ജോസഫ്, ഡിവൈഎസ്പി അബ്ദുള് ബഷീര്, കലക്ടറേറ്റ് ജൂനിയര് സൂപ്രണ്ട് എം. അബ്ദുള് നാസര് എന്നിവര് സംസാരിച്ചു.
ജില്ലയിലെ ആയിരത്തോളം സന്നദ്ധസേന പ്രവര്ത്തകര്ക്ക് വിവിധ വിഷയങ്ങളില് താലൂക്ക് അടിസ്ഥാനത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി എട്ടു ദിവസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശീലനം നടക്കും. നിലമ്പൂര് താലൂക്കിലെ പരിശീലനം നവംബര് 19ന് നിലമ്പൂര് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 22ന് കൊണ്ടോട്ടി മോയിന് കുട്ടി സ്മാരക മന്ദിരത്തിലും 23ന് പെരിന്തല്മണ്ണ എം.പി നാരായണ മേനോന് സ്മാരക മന്ദിരത്തിലും 26ന് തിരൂരങ്ങാടി പി.എസ് എം.ഒ കോളജ് ഓഡിറ്റോറിയത്തിലും 30ന് തിരൂര് വാഗണ് ട്രാജഡി സ്മാരക ടൗണ് ഹാളിലും ഡിസംബര് ഒന്നിന് പൊന്നാനി തവനൂര് കാര്ഷിക കോളജ് ഓഡിറ്റോറിയത്തിലും താലൂക്ക് തല പരിശീലന പരിപാടികള് നടക്കും.

#360malayalam #360malayalamlive #latestnews

ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു...    Read More on: http://360malayalam.com/single-post.php?nid=7659
ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു...    Read More on: http://360malayalam.com/single-post.php?nid=7659
സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കുള്ള ദുരന്ത മുന്നൊരുക്ക പരിശീലനത്തിന് മലപ്പുറം ജില്ലയില്‍ തുടക്കമായി ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്