ഗുരുവായൂരിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നടന്നു

ഗുരുവായൂരപ്പന് തിരുമുൽകാഴ്ച്ചയുമായി ഉത്രാട കാഴ്ചക്കുല സമർപ്പണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ചടങ്ങുകൾ നിയന്ത്രണങ്ങളോടെ ആയിരുന്നു. ലക്ഷണമൊത്ത നേന്ത്രകുലകളാണ് കാഴ്ചക്കുലയായി സമർപ്പിച്ചത്.

രാവിലെ ഏഴിന് ശീവേലിക്ക് ശേഷം ചടങ്ങുകൾ ആരംഭിച്ചു. കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തിയുടെ ചുമതലയുള്ള ഓതിക്കൻ പഴയം സതീശൻ നമ്പൂതിരി ആദ്യ കുല സമർപ്പിച്ചു. ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ക്ഷേത്രത്തിന് പുറത്ത് കിഴക്കേ ഗോപുരനടയിൽ ഭക്തർക്ക് കാഴ്ചക്കുല സമർപ്പിക്കാൻ സൗകര്യം ഒരുക്കി.

ഗുരുവായൂർ എസിപി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് വിന്യസിച്ചിരുന്നു. ലഭിക്കുന്ന കാഴ്ചക്കുലകളിൽ ഒരു ഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ബാക്കിയുള്ളത് പടിഞ്ഞാറെ നടയിൽവച്ച് കുറഞ്ഞ വിലക്ക് ഭക്തർക്ക് നൽകും. തിരുവോണ നാളിലെ സദ്യക്കായി കാഴ്ചക്കുലകളിൽ ഒരു ഭാഗം എടുക്കാറുണ്ടെങ്കിലും ഇത്തവണ തിരുവോണ സദ്യയില്ല.


#360malayalam #360malayalamlive #latestnews

ഗുരുവായൂരപ്പന് തിരുമുൽകാഴ്ച്ചയുമായി ഉത്രാട കാഴ്ചക്കുല സമർപ്പണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ചടങ്ങുകൾ നിയന്ത്രണങ്ങള...    Read More on: http://360malayalam.com/single-post.php?nid=760
ഗുരുവായൂരപ്പന് തിരുമുൽകാഴ്ച്ചയുമായി ഉത്രാട കാഴ്ചക്കുല സമർപ്പണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ചടങ്ങുകൾ നിയന്ത്രണങ്ങള...    Read More on: http://360malayalam.com/single-post.php?nid=760
ഗുരുവായൂരിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം നടന്നു ഗുരുവായൂരപ്പന് തിരുമുൽകാഴ്ച്ചയുമായി ഉത്രാട കാഴ്ചക്കുല സമർപ്പണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ചടങ്ങുകൾ നിയന്ത്രണങ്ങളോടെ ആയിരുന്നു. ലക്ഷണമൊത്ത നേന്ത്രകുലകളാണ് കാഴ്ചക്കുലയായി സമർപ്പിച്ചത്. രാവിലെ ഏഴിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്