ഗുരുവായൂരിലേക്ക് വരനെത്തിയത് 150 കിലോമീറ്റർ സൈക്കിൾ ചവിട്ടി

ഗുരുവായൂരില്‍ കല്യാണത്തിന് കോയമ്പത്തൂരിലുള്ള വരന്‍ എത്തിയത് 150 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു. വരനെ അനുഗമിച്ച് അഞ്ചു കൂട്ടുകാരും സൈക്കിളില്‍ വന്നു. താലികെട്ട് കഴിഞ്ഞാല്‍ മടങ്ങുന്നതും സൈക്കിളില്‍ത്തന്നെയാവും. കോയമ്പത്തൂര്‍ തൊണ്ടമൂത്തൂര്‍ സെന്തിള്‍ രാമന്റെയും ജ്യോതിമണിയുടെയും മകന്‍ ശിവസൂര്യനാണ്(28) കല്യാണത്തിന് തന്റെ വാഹനമായ സൈക്കിളിലെത്തിയത്.

കണ്ണൂര്‍ പാനൂര്‍ വീട്ടില്‍ സത്യന്റെ മകള്‍ അഞ്ജനയാണ് വധു. 'റൈഡ് ടു മാര്യേജ്'- കോയമ്പത്തൂര്‍ ടു ഗുരുവായൂര്‍' എന്നെഴുതിയ ബോര്‍ഡ് വെച്ചായിരുന്നു ഇവരുടെ യാത്ര.

അശോക് ഗ്രാമലിംഗം, ദിനേശ് മുരുകേഷ്, ഉഷാ കണ്ണന്‍, മണികണ്ഠ ഗോവിന്ദരാജ്, നഷികേദ് വെങ്കട്ട് എന്നിവരായിരുന്നു സൈക്കിളിലെത്തിയ കൂട്ടുകാര്‍. ഗുജറാത്തിലെ സ്വകാര്യ കമ്പനിയിലെ എന്‍ജിനീയര്‍മാരാണിവര്‍. പരിസ്ഥിതിപ്രവര്‍ത്തകര്‍ കൂടിയാണിവര്‍.

ശനിയാഴ്ച രാവിലെ ആറരയ്ക്ക് കോയമ്പത്തൂരില്‍നിന്ന് യാത്ര തിരിച്ചു. ഗുരുവായൂരില്‍ എത്തുമ്പോള്‍ വൈകീട്ട് അഞ്ച് കഴിഞ്ഞു. ദേവസ്വത്തിന്റെ കൗസ്തുഭം ഗസ്റ്റ്ഹൗസിലാണ് ഇവര്‍ മുറിയെടുത്തത്. ബന്ധുക്കളും വധുവും വീട്ടുകാരും രാത്രിയോടെ എത്തി. അഹമ്മദാബാദില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ് വധു. രണ്ടു വര്‍ഷമായുള്ള പ്രണയമാണ് ഞായറാഴ്ച മിന്നുകെട്ടിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

ഞായറാഴ്ച രാവിലെ ഒമ്പതിനാണ് താലികെട്ട്. ചടങ്ങ് കഴിഞ്ഞാല്‍ തങ്ങള്‍ സൈക്കിളില്‍ത്തന്നെ കോയമ്പത്തൂരിലേക്ക് പോകുമെന്ന് ശിവസൂര്യന്‍ വധുവിനെയും വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്. അവര്‍ സമ്മതവും നല്‍കി. പിന്നാലെ വധുവും ബന്ധുക്കളും കാറില്‍ കോയമ്പത്തൂരിലെത്തും.

#360malayalam #360malayalamlive #latestnews

താലിക്കെട്ടി മടങ്ങുന്നതും സൈക്കിളില്‍...    Read More on: http://360malayalam.com/single-post.php?nid=7598
താലിക്കെട്ടി മടങ്ങുന്നതും സൈക്കിളില്‍...    Read More on: http://360malayalam.com/single-post.php?nid=7598
ഗുരുവായൂരിലേക്ക് വരനെത്തിയത് 150 കിലോമീറ്റർ സൈക്കിൾ ചവിട്ടി താലിക്കെട്ടി മടങ്ങുന്നതും സൈക്കിളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്