യു.എ.ഇ. കെ.എം.സി.സി. വെളിയങ്കോട് പഞ്ചായത്ത്‌ 2022-25 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു

യു.എ.ഇ. കെ.എം.സി.സി. വെളിയങ്കോട് പഞ്ചായത്ത്‌ 2022 -25 ലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു.
വെളിയങ്കോട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് HM ബാത്തിഷ ഉദ്ഘാടനം ചെയ്തു.
2019-2022 ഒക്ടോബർ മാസത്തെ നിലവിലെ കമ്മിറ്റി പിരിച്ചു വിട്ടുകൊണ്ടാണ് പുതിയ കമ്മിറ്റിക്ക് രൂപം
നൽകിയത്.
യുഎയിലെയും നാട്ടിലെയും കൊറോണ കാലത്തെ അതി രൂക്ഷമായ പ്രതിസന്ധികളിൽ സുത്യർഹമായ സേവനമാണ് കഴിഞ്ഞ കമ്മിറ്റി കാഴ്ചവെച്ചത്.
വന്ദേ ഭാരത്‌ മിഷൻ, കെഎംസിസി ചാർട്ടേഡ് വിമാന സർവീസ് എന്നിവകളിലും പ്രവാസികളെ നാട്ടിലെത്തിക്കാൻ ഈ കമ്മിറ്റിക് സാധിച്ചു.
കൊറോണകാലഘട്ടത്തിലെ കോറന്റൈൻ സമയങ്ങളിൽ യുഎയിലും നാട്ടിലും പ്രവാസികൾക്ക് ഭക്ഷണം, മരുന്ന്, ചികിത്സ, താമസം മറ്റു വിവിധ സഹായങ്ങളും ഈ കമ്മിറ്റി നൽകിയിട്ടുണ്ട്.
വിവിധ ജില്ലകളിലുള്ള പ്രാവാസി സഹോദരങ്ങൾക്ക് നാട്ടിൽനിന്നും ജീവൻരക്ഷാ മരുന്നുകൾ ജില്ലാ അംഗങ്ങൾ വഴി കൈമാറി യുഎഇയിൽ അവരുടെ കൈകളിൽ നേരിട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്. വെളിയങ്കോട് പഞ്ചായത്തിൽ വിവിധ വാർഡുകളിൽ വീടുകൾ വെക്കാനും , വിവാഹം, അസുഖങ്ങൾ മുതലായ കാര്യങ്ങൾക്കും ധന സഹായം നൽകി.
സി എച് മുഹമ്മദുണ്ണിയെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത പുതിയ കമ്മിറ്റിയിൽ സി.കെ ഫാറൂഖ്, അബ്ദുൽ റഷീദ്, ഫൈസൽ ഗ്രാമം 
കെ എം ഷബീർ എന്നിവരെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി മാജിദ് പഴഞ്ഞിയും, TH മാമു, ഫത്താഹ് എമറാൾഡ്, C.S അനീർ, J.R ജാഫർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്ത കമ്മിറ്റിൽ 
റഷീദ് എരമംഗലത്തെ ട്രഷറർ ആയി തിരഞ്ഞെടുത്തു.
അജ്മാൻ കെഎഎംസി ഹാളിൽ വെച്ചു നടന്ന പ്രസ്തുത മീറ്റിംഗിൽ യുഎ
യിലെ വിവിധ എമിറേറ്റുകളിലുള്ള വെളിയംകോട് കെഎംസിസി അംഗങ്ങൾ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് പഞ്ചായത്ത്‌ 2022 -25 ലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു....    Read More on: http://360malayalam.com/single-post.php?nid=7579
വെളിയങ്കോട് പഞ്ചായത്ത്‌ 2022 -25 ലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു....    Read More on: http://360malayalam.com/single-post.php?nid=7579
യു.എ.ഇ. കെ.എം.സി.സി. വെളിയങ്കോട് പഞ്ചായത്ത്‌ 2022-25 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു വെളിയങ്കോട് പഞ്ചായത്ത്‌ 2022 -25 ലേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്