സലാല പൊന്നാനി ഫാമിലി മീറ്റ് വിവിധ പരിപാടികളോടെ നടന്നു.

സലാല പൊന്നാനി ഫാമിലി മീറ്റ് വിവിധ പരിപാടികളോടെ നടന്നു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം സംഘടിപ്പിച്ച പൊന്നാനി ഫാമിലി മീറ്റ് സൗഹൃദം പൂത്തുലഞ്ഞ അന്തരീക്ഷത്തിൽ വിവിധ പരിപാടികളോടെ നടന്നു. സഹാനൂത്ത് അസഹാബ് ഫാം ഹൗസിൽ സംഘടിപ്പിച്ച സംഗമം പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു. സലാല ഘടകം പ്രസിഡണ്ട് കബീർ കെ അധ്യക്ഷത വഹിച്ചു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് സാദിഖ് എം സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ഗഫൂർ താഴത്തയിൽ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി അംഗം സൈനുദ്ധീൻ അൽ ഫവാസ് ആശംസ നേർന്നു. ട്രഷറർ ബദറുദ്ദീൻ, അജിത് കുമാർ, അഷ്‌റഫ്‌ കൊല്ലാനകം, ഖലീൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റാസ് നന്ദി പറഞ്ഞു. യാതൊരു വിധ ഉപാധികളുമില്ലാതെ യോജിച്ച ഇണകളെ തികച്ചൂം സ്ത്രീധന രഹിത വിവാഹത്തിലൂടെ മാത്രമേ മംഗല്യം നടത്തുകയുളളു എന്ന് അവിവാഹിതരായ ആറ് യുവാക്കൾ പ്രതിജ്ഞ എടുത്തു. എസ് എസ് എൽസി പ്ലസ്ടു പരീക്ഷ വിജയികൾക്കും, ഓണാഘോഷ പൂക്കൾ മത്സര വിജയികളായ വനിതാ കമ്മിറ്റി ടീമിനും ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി വനിതാ കമ്മിറ്റി രൂപീകരിച്ചു. വടംവലി, ചിത്ര രചന, ലെമൺ സ്പൂൺ, കസേരക്കളി, കുട്ടികൾക്കും വനിതകൾക്കുമായി വിവിധ മത്സരങ്ങൾ സലാലയിലെ ഗായകർ അവതരിപ്പിച്ച ഗാന സന്ധ്യ തുടങ്ങിയ പരിപാടികൾ സംഗമത്തിൻറ ഭാഗമായി അരങ്ങേറി. പങ്കെടുത്ത മുഴുവനാളുകൾക്കും നറുക്കെടുപ്പിലൂടെ വിവിധ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. അഷ്‌റഫ്‌ കെ വി ,സഹീർ ഷാ, അരുൺ ബാലൻ, നിയാസ് പി വി , ജനീസ് കെ എം, മുസ്തഫ. കെ , സന്തോഷ്‌ തുംറൈത് , ഫൈസൽ മഗ്രിബ്,വനിതാ കമ്മിറ്റി ഭാരവാഹികളായ ശബ്ന ഗഫൂർ, റിൻസില റാസ് , ആയിഷ കബീർ, സ്നേഹ ഗിരീഷ് , ഷൈമ ഇർഫാൻ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

യാതൊരു വിധ ഉപാധികളുമില്ലാതെ യോജിച്ച ഇണകളെ തികച്ചൂം സ്ത്രീധന രഹിത വിവാഹത്തിലൂടെ മാത്രമേ മംഗല്യം നടത്തുകയുളളു എന്ന് അവിവാഹിതരായ ...    Read More on: http://360malayalam.com/single-post.php?nid=7568
യാതൊരു വിധ ഉപാധികളുമില്ലാതെ യോജിച്ച ഇണകളെ തികച്ചൂം സ്ത്രീധന രഹിത വിവാഹത്തിലൂടെ മാത്രമേ മംഗല്യം നടത്തുകയുളളു എന്ന് അവിവാഹിതരായ ...    Read More on: http://360malayalam.com/single-post.php?nid=7568
സലാല പൊന്നാനി ഫാമിലി മീറ്റ് വിവിധ പരിപാടികളോടെ നടന്നു. യാതൊരു വിധ ഉപാധികളുമില്ലാതെ യോജിച്ച ഇണകളെ തികച്ചൂം സ്ത്രീധന രഹിത വിവാഹത്തിലൂടെ മാത്രമേ മംഗല്യം നടത്തുകയുളളു എന്ന് അവിവാഹിതരായ ആറ് യുവാക്കൾ പ്രതിജ്ഞ എടുത്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്