"വരയ്ക്കും, വരച്ചു കൊണ്ടേയിരിക്കും" ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ക്യാൻവാസ് വ്യത്യസ്ത സർഗ്ഗാത്മക സമരമായി.

വരയ്ക്കും, വരച്ചു കൊണ്ടേയിരിക്കും 

പാലക്കാട് കോട്ടയിൽ ആർക്കിയോളജിക്കൽ വിഭാഗത്തിൻ്റെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ക്യാൻവാസ് വ്യത്യസ്ത സർഗ്ഗാത്മക സമരമായി. ശനിയാഴ്ച യുവ ചിത്രകാരൻ സൂരജിന് കോട്ടയിലെ ജീവനക്കാരിൽ നിന്ന് നേരിട്ട അവഹേളനത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോട്ടയുടെ ഭാഗങ്ങൾക്ക് യാതൊരു കേടുപാടും വരാതെ കൊട്ടക്ക് പുറത്ത് ചിത്രം വരയ്ക്കുമ്പോൾ ആണ് ജീവനക്കാർ സൂരജിനോട് തട്ടിക്കയറിയതും അവഹെളിച്ചതും. ആ സമയം കോട്ടയിൽ സന്ദർശക രായി ഉണ്ടായിരുന്നവരെല്ലാം ജീവനക്കാർ ചെയ്യുന്ന അനീതി ചൂണ്ടി കാട്ടിയത് പിൻവങ്ങിയിരുന്നില്ല. പാലക്കാടിൻ്റെ ചരിത്രവും സംസ്കാരവും ഉൾകൊള്ളുന്ന കോട്ടയിൽ ഇത്തരം സംഭവങ്ങൾ അവർത്തിച്ചൂകൂട. കോട്ടയിലെ ജീവനക്കാർ തടഞ്ഞ ചിത്രകാരൻ സൂരജ് പ്രതിഷേധ ക്യാൻവാസിൽ പങ്കെടുത്തു വരച്ച ചിത്രത്തിനൊപ്പം വരയ്ക്കും, വരചുകൊണ്ടെയിരിക്കും എന്ന് അടയാളപ്പെടുത്തി. സൂരജിന് ഐക്യ ദാർഢ്യവുമായി കാലുകാണ്ട് ചിത്രം വരയ്ക്കുന്ന പ്രണവ്, ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയ രാജേന്ദ്രൻ ചിത്രകലാ അധ്യാപകരായ വേണു, അരുൺ, രഞ്ജിത്ത്, വിക്ടോറിയ കോളേജ് വിദ്യാർത്ഥി നിധിൻ എന്നിവർ ചിത്രം വരച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം കെസി റിയസുദ്ദീൻ ഉദ്ഘാടനം ചെയ്തു. DYFI ജില്ലാ പ്രസിഡന്റ്‌ R ജയദേവൻ ട്രഷർ അഡ്വ. എം രൺദീഷ്,സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ ഷനോജ്,എം എ ജിതിൻ രാജ്, എസ് ഷൈജു എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

യുവ ചിത്രകാരൻ സൂരജിന് കോട്ടയിലെ ജീവനക്കാരിൽ നിന്ന് നേരിട്ട അവഹേളനത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7533
യുവ ചിത്രകാരൻ സൂരജിന് കോട്ടയിലെ ജീവനക്കാരിൽ നിന്ന് നേരിട്ട അവഹേളനത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്....    Read More on: http://360malayalam.com/single-post.php?nid=7533
"വരയ്ക്കും, വരച്ചു കൊണ്ടേയിരിക്കും" ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ക്യാൻവാസ് വ്യത്യസ്ത സർഗ്ഗാത്മക സമരമായി. യുവ ചിത്രകാരൻ സൂരജിന് കോട്ടയിലെ ജീവനക്കാരിൽ നിന്ന് നേരിട്ട അവഹേളനത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്