ഗവർണറുടെ പ്രസ്താവനക്കെതിരെ മന്ത്രി എം.ബി. രാജേഷ് രംഗത്ത്

മന്ത്രിമാരെ പിൻവലിക്കും എന്ന ഗവർണറുടെ പ്രസ്താവനക്കെതിരെ മന്ത്രി എം.ബി. രാജേഷ്  നവമാധ്യമത്തിലൂടെ രംഗത്ത്.


 മന്ത്രി എം.ബി. രാജേഷിന്റെ  ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം...

https://m.facebook.com/story.php?story_fbid=pfbid05VibNqBRqQkeKHHENQgP2FnB7BZGZhVn71gBTGJsr6n6nQyoaYrWK2i4SXNPNSm7l&id=100044197820944


ബഹുമാനപ്പെട്ട ഗവർണറുടെ ട്വീറ്റ്‌ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പറയുന്നത്‌,‌ മന്ത്രിമാർ ഗവർണർ പദവിയുടെ അന്തസ്‌ ഇടിച്ചുതാഴ്ത്തുന്ന പ്രസ്താവനകൾ നടത്തിയാൽ അവരെ പിൻവലിക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്‌. മൂന്ന്‌ കാര്യങ്ങൾ ആദരവോടെ വ്യക്തമാക്കട്ടെ. 


1. വിമർശനങ്ങൾ ഒരു പദവിയുടേയും അന്തസ്‌ ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്‌. 


2‌. ഒരു വൈസ്‌ചാൻസലറെ 'ക്രിമിനലെന്നും', 90 വയസ്‌ കഴിഞ്ഞ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ 'തെരുവുഗുണ്ട' എന്നും വിളിച്ചത്‌ കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത്‌ ഇടതുപക്ഷത്തിന്റെ സംസ്കാരമല്ല. 


3. ജനാധിപത്യത്തിൽ ഗവർണ്ണറുടെ 'pleasure' എന്നത്‌, രാജവാഴ്ചയിലെ രാജാവിന്റെ 'അഭീഷ്ടം'അല്ല എന്ന് വിനയത്തോടെ ഓർമ്മിപ്പിക്കട്ടെ. ഭരണഘടനയുടെ 164ആം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്‌. 


ബഹുമാനപ്പെട്ട ഗവർണ്ണറുടെ പേരിൽ ഇതുപോലെയുള്ള ട്വീറ്റ്‌ തയ്യാറാക്കുന്നവരാണ്‌ അദ്ദേഹത്തിന്റെ പദവിക്ക്‌ കളങ്കമേൽപ്പിക്കുന്നത്, മന്ത്രിമാരല്ല‌. അവരെ ബഹുമാനപ്പെട്ട ഗവർണ്ണർ ഒന്ന് കരുതിയിരിക്കുന്നത്‌ നന്നായിരിക്കും.


Noticed a tweet from Hon. Governer of Kerala. It states that the statements of individual ministers that lower the dignity of the office of the Governor can invite action including withdrawal of pleasure. Please allow me to bring three things to honourable governor’s kind attention. 


1. Criticisms never " lowers the dignitiy" of any office. Nobdoy is beyond ciriticism in a democracy. Everyone has a right to criticise anyone in a dignified manner.


2. It is not any Minister from Kerala who called a Vice Chancellor a " criminal" and a nonagenarian historian of India as " goonda ". No Minister has used such a language about anyone in Kerala. No one will use it also. It is not the culture of the left.


3. With all the respects, let me reminds honourable governor’s office that in a Democracy the 'pleasure' of Governer is not equivalent to the ‘pleasure’ of king in a Monarchy. Article 164 of Indian constitution and many supreme court judgements categorically clarified this fact.


Not the Ministers, it is those who prepare such tweets for Governor is actually lowering the diginity of his office. It would be good if Hon.Governor is well beware of them.

#360malayalam #360malayalamlive #latestnews

ഒരു വൈസ്‌ചാൻസലറെ 'ക്രിമിനലെന്നും', 90 വയസ്‌ കഴിഞ്ഞ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ 'തെരുവുഗുണ്ട' എന്നും വിളിച്ചത്‌ കേരളത്തിലെ ഏതെ...    Read More on: http://360malayalam.com/single-post.php?nid=7528
ഒരു വൈസ്‌ചാൻസലറെ 'ക്രിമിനലെന്നും', 90 വയസ്‌ കഴിഞ്ഞ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ 'തെരുവുഗുണ്ട' എന്നും വിളിച്ചത്‌ കേരളത്തിലെ ഏതെ...    Read More on: http://360malayalam.com/single-post.php?nid=7528
ഗവർണറുടെ പ്രസ്താവനക്കെതിരെ മന്ത്രി എം.ബി. രാജേഷ് രംഗത്ത് ഒരു വൈസ്‌ചാൻസലറെ 'ക്രിമിനലെന്നും', 90 വയസ്‌ കഴിഞ്ഞ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ 'തെരുവുഗുണ്ട' എന്നും വിളിച്ചത്‌ കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്