ഓപ്പറേഷൻ തല്ലുമാല ; 200 പേർക്കെതിരെ കേസ്5.39 ലക്ഷം രൂപ പിഴ

മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളില്‍ ഓപ്പറേഷന്‍ തല്ലുമാല എന്ന പേരില്‍ മിന്നല്‍ പരിശോധനയുമായി പൊലീസ്.ലഹരി ഉപയോഗവും വില്‍പ്പനയും തടയുക, വാഹന നിയമലംഘനങ്ങള്‍ പിടികൂടുക, വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന ഇടങ്ങളില്‍ സമാധാനന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ നിന്നായി 5.39 ലക്ഷം രൂപ പിഴയീടാക്കി. 205 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ് പരിശോധനയില്‍ പൊലീസിന്റെ പിടിയിലായത്.


ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാര്‍ത്ഥികള്‍ക്കും ഇവരുടെ രക്ഷിതാക്കള്‍ക്കുമെതിരെ കേസെടുത്തു. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് 69ഉം നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിച്ചതിന് 22ഉം വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നിയമ നടപടിയെടുത്തു.

#360malayalam #360malayalamlive #latestnews

ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ് പരിശോധനയില്‍ പൊലീസിന്റെ പിടിയിലായത്....    Read More on: http://360malayalam.com/single-post.php?nid=7517
ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ് പരിശോധനയില്‍ പൊലീസിന്റെ പിടിയിലായത്....    Read More on: http://360malayalam.com/single-post.php?nid=7517
ഓപ്പറേഷൻ തല്ലുമാല ; 200 പേർക്കെതിരെ കേസ്5.39 ലക്ഷം രൂപ പിഴ ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ് പരിശോധനയില്‍ പൊലീസിന്റെ പിടിയിലായത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്