വടക്കഞ്ചേരി അപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോടതി നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും, ശബ്ദ സംവിധാനങ്ങലും വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നു. ആരാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

അപകടത്തിന്റെ വീഡിയോ ദൃശ്യം കോടതി കണ്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നാളെ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഫ്‌ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കോടതി പറഞ്ഞു.

ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടുച്ചുകയറി ഒമ്പതുപേർ മരിച്ചത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. 50 ഓളം ആളുകളാണ് കെഎസ്ആർടിസി ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.

#360malayalam #360malayalamlive #latestnews

അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്....    Read More on: http://360malayalam.com/single-post.php?nid=7500
അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്....    Read More on: http://360malayalam.com/single-post.php?nid=7500
വടക്കഞ്ചേരി അപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്