പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തില്‍ പോഷക പൂർണ്ണ പദ്ധതിക്ക് തുടക്കമായി

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തില്‍ പോഷക പൂർണ്ണ പദ്ധതിക്ക് തുടക്കമായി


പെരുമ്പടപ്പ് : പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും, എം.ജി.എൻ.ആർ.ഇ.ജി.എസും സംയോജിതമായി നടപ്പിലാക്കുന്ന "പോഷക പൂർണ്ണ" പദ്ധതി പൊന്നാനി എംഎൽഎ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.


 പെരുമ്പടപ്പ് പഞ്ചായത്തിലെ വീടുകളിൽ MGNREGS പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കൂടും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോഴിയും നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.  പദ്ധതി നടപ്പിലാക്കുന്നതിലൂടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനും സാധിക്കും.


 25 ഓളം കോഴികളെ വളർത്താവുന്ന പത്ത് വീതം കൂടുതൽ എല്ലാ വാർഡുകളിലും നൽകുന്നതിലൂടെ 900 തൊഴിൽ ദിനങ്ങളും, മെറ്റീരിയലും ഉൾപ്പെടെ 25,26,840 രൂപയാണ് പദ്ധതിക്ക് ആദ്യഘട്ട ചെലവ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്തിലെ ആവശ്യക്കാർക്കെല്ലാം ഇവ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


 പാലപ്പെട്ടി നസിരിയ തെക്കന്റെ വസതിയിൽ നടന്ന ഉത്ഘാടന ചടങ്ങിൽ  ടി എച്ച് മുസ്തഫ സ്വാഗതം പറഞ്ഞു, പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു, അക്രെഡിറ്റഡ് എൻജിനീയർ തെസ്നീം ബാനു റിപ്പോർട്ട് അവതരിപ്പിച്ചു, വൈസ് പ്രസിഡണ്ട് നിസാർ, വികസനകാര്യ ചെയർപേഴ്സൺ സൗദ അബ്ദുല്ല, വാർഡ് മെമ്പർമാരായ സക്കറിയ, ഉണ്ണികൃഷ്ണൻ, സുനിൽദാസ്,  കൗലത്ത് യഹിയാഖാൻ, സെക്രട്ടറി വി.ജയരാജൻ, ബിഡിഒ അമൽദാസ്, ജെ.ബി.ഡി.ഒ ഷിബി കുമാർ, വി.ഇ.ഒ രൂപേഷ്, ബ്ലോക്ക് എ.ഇ എം.ജി.എൻ.ആർ.ജി.എസ് അതുൽ, ഓവർസിയർ ജലാൽ തുടങ്ങിയവർ സംസാരിച്ചു.


#360malayalam #360malayalamlive #latestnews

25 ഓളം കോഴികളെ വളർത്താവുന്ന പത്ത് വീതം കൂടുതൽ എല്ലാ വാർഡുകളിലും നൽകുന്നതിലൂടെ 900 തൊഴിൽ ദിനങ്ങളും, മെറ്റീരിയലും ഉൾപ്പെടെ 25,26,840 രൂപയാണ...    Read More on: http://360malayalam.com/single-post.php?nid=7492
25 ഓളം കോഴികളെ വളർത്താവുന്ന പത്ത് വീതം കൂടുതൽ എല്ലാ വാർഡുകളിലും നൽകുന്നതിലൂടെ 900 തൊഴിൽ ദിനങ്ങളും, മെറ്റീരിയലും ഉൾപ്പെടെ 25,26,840 രൂപയാണ...    Read More on: http://360malayalam.com/single-post.php?nid=7492
പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തില്‍ പോഷക പൂർണ്ണ പദ്ധതിക്ക് തുടക്കമായി 25 ഓളം കോഴികളെ വളർത്താവുന്ന പത്ത് വീതം കൂടുതൽ എല്ലാ വാർഡുകളിലും നൽകുന്നതിലൂടെ 900 തൊഴിൽ ദിനങ്ങളും, മെറ്റീരിയലും ഉൾപ്പെടെ 25,26,840 രൂപയാണ് പദ്ധതിക്ക് ആദ്യഘട്ട ചെലവ് പ്രതീക്ഷിക്കുന്നത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്