എസ്. ഐ.ഒ പെരുമ്പടപ്പ് ഏരിയാ സമ്മേളനം നാളെ നടക്കും

എസ്. ഐ.ഒ പെരുമ്പടപ്പ് ഏരിയാ സമ്മേളനം നാളെ (സെപ്റ്റംബർ 28 ബുധൻ) പുത്തൻപള്ളി സെന്ററിൽ വെച്ച് നടക്കുമെന്ന് ഏരിയാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. " ഇസ്‌ലാം വിമോചനത്തിന്റെ പുതുലോകഭാവന" എന്ന പ്രമേയത്തിൽ എസ്.ഐ.ഒവിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇസ്ലാമോഫോബിയ വേരൂന്നിയ സമൂഹത്തിൽ വിശ്വാസം നൽകുന്ന കരുത്തുമായി പുതുലോക നിർമ്മാണ പ്രക്രിയയിൽ ' വ്യാപൃതരായ ചെറുപത്തിന്റെ അഭിമാ സാക്ഷ്യത്തെ ആഘോഷിക്കുന്നതായിരക്കും ഏരിയാ സമ്മേളന മെന്ന് ഏരിയാ പ്രസിഡന്റ് യൂസഫ് ഇബ്രാഹിം പറഞ്ഞു.

പെരുമ്പടപ്പ് പാറയിൽ നിന്ന് വൈകീട്ട് 5:30 ക്ക് വിദ്യാർത്ഥി റാലിയും 7:00 മണിക്ക് പുത്തൻപള്ളിയിൽ പൊതുസമ്മേളനവും നടക്കും. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനവും എസ്.ഐ.ഒ സംസ്ഥാന അസി.സെക്രട്ടറി അസ്ലഹ് കക്കോടി മുഖ്യപ്രഭാഷണവും നിർവഹിക്കും.  ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമീൻ കൊടിഞ്ഞി അധ്യക്ഷനാകുന്ന  പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി പെരുമ്പടപ്പ് ഏരിയാ പ്രസിഡന്റ് അബ്ദുൽ മജീദ് സമാപനവും പ്രാർത്ഥനയും നിർവഹിക്കും.

ബീച്ച് ഫുട്ബോൾ , യൂണിറ്റ് വിദ്യാർത്ഥി സംഗമങ്ങൾ, നിശാ ക്യാമ്പുകൾ, യൂണിറ്റ് ടറഫ് മാച്ച് തുടങ്ങി ഒരു മാസക്കാലം നീണ്ടുനിന്ന പ്രചാരണ പരിപാടികൾക്കാണ് ഏരിയാ സമ്മേളനത്തോടെ പരിസമാപ്തി കുറിക്കുന്നത്.  എസ്.ഐ. ഒ വിന്റെ .4 പതിറ്റാണ്ടിനെ കുറിച്ച എക്സിബിഷനും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.  സമ്മേളന കൺവീനർ മുഹമ്മദ് റംഷീദ്, ഏരിയാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷാഹിദുൽ ഹഖ് , സിയാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

എസ്. ഐ.ഒ പെരുമ്പടപ്പ് ഏരിയാ സമ്മേളനം നാളെ (സെപ്റ്റംബർ 28 ബുധൻ) പുത്തൻപള്ളി സെന്ററിൽ വെച്ച് നടക്കുമെന്ന് ഏരിയാ ഭാരവാഹികൾ പത്രസമ്മേള...    Read More on: http://360malayalam.com/single-post.php?nid=7486
എസ്. ഐ.ഒ പെരുമ്പടപ്പ് ഏരിയാ സമ്മേളനം നാളെ (സെപ്റ്റംബർ 28 ബുധൻ) പുത്തൻപള്ളി സെന്ററിൽ വെച്ച് നടക്കുമെന്ന് ഏരിയാ ഭാരവാഹികൾ പത്രസമ്മേള...    Read More on: http://360malayalam.com/single-post.php?nid=7486
എസ്. ഐ.ഒ പെരുമ്പടപ്പ് ഏരിയാ സമ്മേളനം നാളെ നടക്കും എസ്. ഐ.ഒ പെരുമ്പടപ്പ് ഏരിയാ സമ്മേളനം നാളെ (സെപ്റ്റംബർ 28 ബുധൻ) പുത്തൻപള്ളി സെന്ററിൽ വെച്ച് നടക്കുമെന്ന് ഏരിയാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. " ഇസ്‌ലാം വിമോചനത്തിന്റെ പുതുലോകഭാവന" എന്ന പ്രമേയത്തിൽ എസ്.ഐ.ഒവിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇസ്ലാമോഫോബിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്