മതേതരത്വത്തിനായി എക്കാലവും നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീർ

രാജ്യത്തിന്റെ മതേതരത്വത്തിനായി എക്കാലവും നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുസ്‌ലിം ലീഗ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ലീഗ് ഹൗസ് ഉദ്ഘാടനത്തിന്റെ ഭാഗമായി വെളിയങ്കോട് സെന്ററിൽ നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ പൊതുപ്രവർത്തകരുടെ നിലപാടിൽ സത്യസന്ധതയുണ്ടാവണമെന്നും കാപട്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഹൗസ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. ലീഗ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എൻ.പി. മൊയ്‌തുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. എൻ. ഷംസുദ്ദീൻ മുഖ്യാതിഥിയായിരുന്നു. അഡ്വ. ഫൈസൽബാബു മുഖ്യപ്രഭാഷണം നടത്തി. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ഷംസു, അഹമ്മദ് ബാഫഖി തങ്ങൾ, ഫൈസൽ ബാഫഖി തങ്ങൾ, റിട്ട. ഡി.ഐ.ജി. എം.ടി. മൊയ്‌തുട്ടി, ഷാനവാസ് വട്ടത്തൂർ, വി.കെ.എം. ഷാഫി, ഷെമീർ ഇടിയാട്ടേൽ, കെ.പി. മുഹമ്മദുണ്ണി, കെ.കെ. ബീരാൻകുട്ടി, ടി.പി. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

രാജ്യത്തിന്റെ മതേതരത്വത്തിനായി എക്കാലവും നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുസ്‌ലിം ലീഗ് വെ...    Read More on: http://360malayalam.com/single-post.php?nid=7453
രാജ്യത്തിന്റെ മതേതരത്വത്തിനായി എക്കാലവും നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുസ്‌ലിം ലീഗ് വെ...    Read More on: http://360malayalam.com/single-post.php?nid=7453
മതേതരത്വത്തിനായി എക്കാലവും നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീർ രാജ്യത്തിന്റെ മതേതരത്വത്തിനായി എക്കാലവും നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മുസ്‌ലിം ലീഗ് വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ലീഗ് ഹൗസ് ഉദ്ഘാടനത്തിന്റെ ഭാഗമായി വെളിയങ്കോട് സെന്ററിൽ നടത്തിയ പൊതുസമ്മേളനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്