ജനസാഗരമായി ഓർമ്മപ്പെയ്ത്ത്

മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതിൻ്റെ ഭാഗമായി സ്ഥാപിത കാലം മുതൽ ഇന്നേ വരെ ഇവിടം പഠിച്ചിറങ്ങിയവരും സേവനം ചെയ്തവരുമായ  പൂർവ്വാധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമമായ " ഓർമ്മപ്പെയ്ത്ത് " ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ ഒമ്പത് മണി മുതൽ ആറ് മണി വരെ നീണ്ടു നിന്ന സംഗമം പി.നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ.സിന്ധു അധ്യക്ഷയായി.


കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ ,സ്കൂൾ വെൽഫയർ കമ്മറ്റി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ , ഓർമ്മപ്പൈത്ത് സ്വാഗത സംഘം ചെയർമാൻ ഖാലിദ് മംഗലത്തേൽ, അലുംനി ചെയർമാൻ എ. അബ്ദുൽ ലത്തീഫ്,  വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംസു കല്ലാട്ടേൽ ,എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഏ.കെ.സുബൈർ , മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൽ അസീസ്, വെളിയംകോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സൈദ് പൂഴക്കര, മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ ടി. മാധവൻ, ഷിജിൽ മുക്കാല, സുലൈഖ ,പെരുമ്പടപ്പ് ബ്ലോക്ക് അംഗം നൂറുദ്ദീൻ, പി.ടി.എ പ്രസിഡൻ്റ് അബ്ദുറഹിമാൻ പോക്കർ, എം.ടി.എ പ്രസിഡൻ്റ് ഖദീജ മൂത്തേടത്ത് എന്നിവർ സംബന്ധിച്ചു. സ്കൂളിന് പുതുതായി ഏറ്റെടുക്കുന്ന സ്ഥലത്ത് വിഭാവനം ചെയ്യുന്ന പദ്ധതികളുടെ പ്രോജക്ട് പ്രസൻ്റേഷൻ  പ്രോജക്ട് 'കോർഡിനേറ്റർ സി.വി.ഇബ്രാഹിം മാസ്റ്റർ അവതരിപ്പിച്ചു.

ചടങ്ങിൽ മുൻകാല അധ്യാപകരെയും നാൽപ്പത് വർഷമായി അന്നമൂട്ടുന്ന പാചകത്തൊഴിലാളി സരസ്വതിയേയും ചടങ്ങിൽ ആദരിച്ചു.
ഓർമ്മപ്പൈത്ത് സ്മരണിക മുൻ ഹെഡ്മാസ്റ്റർ യൂസഫ് മാസ്റ്റർക്ക് ആദ്യ കോപ്പി നൽകി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത് ആദ്യ കോപ്പി നൽകി പ്രകാശനം നടത്തി. പൂർവ്വ വിദ്യാർത്ഥി എൻ.കെ.നാസർ രചിച്ച ' ഹ്യൂമർ അറ്റ് വർക്ക് ' എന്ന ഇംഗ്ലീഷ് പതിപ്പിൻ്റെ പ്രകാശനവും നടന്നു.
സ്വാഗത സംഘം ജനറൽ കൺവീനർ
കൃഷ്ണകുമാർ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ സജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതിൻ്റെ ഭാഗമായി സ്ഥാപിത കാലം മുതൽ ഇന്നേ വരെ ഇവിടം പഠിച്ചി...    Read More on: http://360malayalam.com/single-post.php?nid=7438
മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതിൻ്റെ ഭാഗമായി സ്ഥാപിത കാലം മുതൽ ഇന്നേ വരെ ഇവിടം പഠിച്ചി...    Read More on: http://360malayalam.com/single-post.php?nid=7438
ജനസാഗരമായി ഓർമ്മപ്പെയ്ത്ത് മാറഞ്ചേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതിൻ്റെ ഭാഗമായി സ്ഥാപിത കാലം മുതൽ ഇന്നേ വരെ ഇവിടം പഠിച്ചിറങ്ങിയവരും സേവനം ചെയ്തവരുമായ പൂർവ്വാധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഗമമായ " ഓർമ്മപ്പെയ്ത്ത് " ജനപങ്കാളിത്തം കൊണ്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്