ചാലിശ്ശേരി പഞ്ചായത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ നല്‍കി ആദരിച്ചു

ചങ്ങരംകുളം:കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്  ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിസ്തുല സേവനം നടത്തിയ ആശാ വർക്കേഴ്സിനും പാലിയേറ്റീവ് നേഴ്സ് മാർക്കും ചാലിശ്ശേരി  ഗ്രാമ പഞ്ചായത്ത്  ഓണപ്പുടവ നൽകി ആദരിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവര ശേഖരണത്തിനും , അന്വേഷണങ്ങൾക്കും , കൊറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും ഈ  മഹാ മാരിയെ തുടച്ച് നീക്കാൻ ആശാ വർക്കേഴ്‌സ് , നേഴ്‌സ് മാർ  എന്നിവരുടെ  സേവനങ്ങൾ  നാടിന്  മാതൃകയായിരുന്നു.

ഗ്രാമ പഞ്ചായത്തിന്റെ ഓണപ്പുടവ  വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്ബർ ഫൈസൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിവിനു അധ്യക്ഷത വഹിച്ചു.

സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ സൂപ്രഡ്  ഡേ: സുഷമ , പഞ്ചായത്തംഗളായ  വേണു കുറുപ്പത്ത്, സജിത ഉണ്ണികൃഷ്ണൻ ,സുധീഷ് ,സുനിത, സിന്ധു സുരേന്ദ്രൻ , സജിത സുനിൽ കെ.വി രത്നം , ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവര ശേഖരണത്തിനും , അന്വേഷണങ്ങൾക്കും , കൊറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും ഈ മ...    Read More on: http://360malayalam.com/single-post.php?nid=742
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവര ശേഖരണത്തിനും , അന്വേഷണങ്ങൾക്കും , കൊറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും ഈ മ...    Read More on: http://360malayalam.com/single-post.php?nid=742
ചാലിശ്ശേരി പഞ്ചായത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ നല്‍കി ആദരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവര ശേഖരണത്തിനും , അന്വേഷണങ്ങൾക്കും , കൊറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും ഈ മഹാ മാരിയെ തുടച്ച് നീക്കാൻ ആശാ വർക്കേഴ്‌സ് , നേഴ്‌സ്മാർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്