''ഓർമ്മപെയ്ത്ത് '' ലോഗോ പ്രകാശനം ചെയ്തു

മാറഞ്ചേരി: മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ''സഹപാഠി'' പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സെപ്തംബർ നാലിന് നടത്തുന്ന സമ്പൂർണ്ണ അദ്ധ്യാപക-വിദ്യാർത്ഥി സംഗമമായ ''ഓർമ്മപെയ്ത്തിന്റെ'' ലോഗോ പ്രകാശനം സ്കൂളിലെ പൂർവ്വ വിദ്യർത്ഥിയും കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാനുമായ അഡ്വ എംകെ സക്കീർ നിർവ്വഹിച്ചു.


ലോഗോ ഡിസൈൻ ചെയ്തത് തവനൂർ സ്വദേശി പ്രവീൺ പുതുശേരിയാണ്  


സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ കൃഷ്ണകുമാർ മാസ്റ്റർ  അദ്ധ്യക്ഷനായി. 

മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്, വാർഡ് മെമ്പർമാരായ ടി. മാധവൻ, ഷിജിൽ മുക്കാല, അഡ്വ. കെ.എ ബക്കർ, ഇസ്മായിൽ മാസ്റ്റർ, ഖദീജ മൂത്തേടത്ത്, സെയ്ദ് പുഴക്കര, ബഷീർ കൊട്ടിലിങ്ങൽ  എന്നിവർ സംസാരിച്ചു.

ജമാൽ പനമ്പാട് ലോഗോ മത്സര ജൂറിറിപ്പോർട്ട് അവതരണവും നടത്തി. 

മീഡിയ കമ്മറ്റി ജോ.കൺവീനർ രമേഷ് അമ്പാരത്ത് സ്വാഗതവും ഇബ്രാഹിം മാസ്റ്റർ നന്ദിയും പറഞ്ഞു. 

മുന്നിൽ ഞങ്ങളെല്ലാംഉണ്ടാകും ഇത് ചരിത്ര വിജയമാകും: .പി .എസ് .സി ചെയർമാൻ അഡ്വ. എം.കെ സക്കീർ

മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വിജയമാക്കാൻ മുൻ നിരയിൽ താനുണ്ടാകുമെന്ന പി എസ് സി ചെയർമാൻ അഡ്വ. എം കെ. സെക്കീറിന്റെ പ്രസ്താവന സംഘാടകർക്ക് ആവേശമായി.

ഓർമ്മ പെയ്ത്ത് എന്ന് പേരിട്ടിരിക്കുന്ന സുഗമത്തി ന്റെ ലോഗോ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അദ്ദേഹം സംഗമത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവമായി ഉണ്ടാകുമെന്ന ഉറപ്പ് നൽകിയത് കൂടാതെ സംഗമത്തിന്റെ വിജയത്തിനായി നിരവധി നിർദേശങ്ങൾ വെക്കുകയും ചെയ്തു.

മാറഞ്ചേരി ഗവൺമെൻറ ഹയർ സെക്കന്ററി സ്കൂളിലെ വികസ പ്രവർത്തനങ്ങളിൽ പി എസ് സി ചെയർമാന്റെ ഇടപെടൽ ഗുണം ചെയ്യും എന്ന വിലയിരുത്തലിലാണ് സംഘാടകർ

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വിജയമാക്കാൻ മുൻ നിരയിൽ താനുണ്ടാകുമെന്ന.........    Read More on: http://360malayalam.com/single-post.php?nid=7387
മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വിജയമാക്കാൻ മുൻ നിരയിൽ താനുണ്ടാകുമെന്ന.........    Read More on: http://360malayalam.com/single-post.php?nid=7387
''ഓർമ്മപെയ്ത്ത് '' ലോഗോ പ്രകാശനം ചെയ്തു മാറഞ്ചേരി ഗവ:ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം വിജയമാക്കാൻ മുൻ നിരയിൽ താനുണ്ടാകുമെന്ന...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്