ഇന്ന് പൂരാടം; എടപ്പാൾ പൂരാടവാണിഭം ഇത്തവണയും നിറം മങ്ങി തന്നെ

എടപ്പാൾ :കാഴ്ചക്കുലകളുടെപൂരമഹോത്സവമെന്ന് വിശേഷിപ്പിക്കാവുന്ന എടപ്പാൾ പൂരാട വാണിഭം ഇത്തവണയില്ല. നാട് കോവിഡ് പ്രതിന്ധിയിലായതാണ് ആഘോഷങ്ങൾ ഒഴിവാക്കാൻ കാരണമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സാധനങ്ങൾ വിൽക്കുവാനും വാങ്ങുവാനുമായി പൂരാടവാണിഭത്തിനായി ഇവിടേക്കെത്തിയിരുന്നത്.

ഉപ്പുതൊട്ട് കർപ്പൂരം വരെ ഇടം പിടിക്കാറുണ്ടങ്കിലും കൂടുതൽ ആവശ്യക്കാർ  എത്തുക കാഴ്ചക്കുലകൾക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ എന്നെ കാഴ്ചക്കുലകൾ എത്തിക്കുന്നതിൽ  മത്സരം തന്നെയായിരുന്നു കച്ചവടക്കാർ നടത്തിവന്നിരുന്നത്. വിശേഷപ്പെട്ട ഇടങ്ങളിലേക്ക് കാഴ്ച്ചക്കുലകൾ ഇവിടെ നിന്നും ശേഖരിച്ചാണ് ആളുകൾ സമർപ്പിച്ചിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലേക്കടക്കം കാഴ്ച്ചക്കുലകൾ ഇവിടെ നിന്നാണ് കൊണ്ടുപോയിരുന്നത്. രണ്ട് വർഷമായി പ്രളയം മൂലം പൂരാട വാണിഭം നിറം മങ്ങുകയും ഈ വർഷം കൊറോണ മഹാമാരിയും 

തടസ്സമായി വന്നതോടെ ശോഭ കെട്ടടങ്ങുന്ന കാഴ്ചയാണുള്ളത്. എടപ്പാൾ അങ്ങാടിയിലാണ് പൂരാട വാണിഭം നടക്കാറെങ്കിലും 

എടപ്പാളിലെ വിവിധയിടങ്ങളിലും നേന്ത്രക്കായ വിപണി സജീവമാകാറുണ്ട്. ഇത്തവണ ഏറ്റവും തൂക്കം കൂടിയതും അഴകൊത്തതുമായ കാഴ്ച്ചക്കുലകൾ എത്തിച്ചത് നടുവട്ടത്തായിരുന്നു. സ്വർണ്ണമുഖി ഇനത്തിൽ പ്പെട്ട 45 കിലോ തൂക്കം വരുന്ന കാഴ്ച്ചക്കുല.പി കെ സൺസ് നേതൃത്വത്തിലായിരുന്നു എത്തിച്ചത്. ചെറുതും വലുതുമായി ഏത് കുടുംബത്തിനും അനുയോജ്യമായ കായ്ക്കുലകൾ ഇവിടെ ഒരുക്കിയിട്ടുണ്ടന്നും കർഷകർക്ക് പ്രോത്സാഹനം എന്ന നിലക്കാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നതെന്നും   ഉടമ വാസു പറഞ്ഞു.


#360malayalam #360malayalamlive #latestnews

എടപ്പാൾ :കാഴ്ചക്കുലകളുടെപൂരമഹോത്സവമെന്ന് വിശേഷിപ്പിക്കാവുന്ന എടപ്പാൾ പൂരാട വാണിഭം ഇത്തവണയില്ല. നാട് കോവിഡ് പ്രതിന്ധിയിലായതാണ...    Read More on: http://360malayalam.com/single-post.php?nid=735
എടപ്പാൾ :കാഴ്ചക്കുലകളുടെപൂരമഹോത്സവമെന്ന് വിശേഷിപ്പിക്കാവുന്ന എടപ്പാൾ പൂരാട വാണിഭം ഇത്തവണയില്ല. നാട് കോവിഡ് പ്രതിന്ധിയിലായതാണ...    Read More on: http://360malayalam.com/single-post.php?nid=735
ഇന്ന് പൂരാടം; എടപ്പാൾ പൂരാടവാണിഭം ഇത്തവണയും നിറം മങ്ങി തന്നെ എടപ്പാൾ :കാഴ്ചക്കുലകളുടെപൂരമഹോത്സവമെന്ന് വിശേഷിപ്പിക്കാവുന്ന എടപ്പാൾ പൂരാട വാണിഭം ഇത്തവണയില്ല. നാട് കോവിഡ് പ്രതിന്ധിയിലായതാണ് ആഘോഷങ്ങൾ ഒഴിവാക്കാൻ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്