പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും സമ്മാനദാനവും നടത്തി

പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. മുനിസിപ്പൽ കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അംഗവുമായ വി.പി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വി ഹംസു അധ്യക്ഷത വഹിച്ചു. വായനാദിനം, ചാന്ദ്രദിനം, ബഷീർ ദിനം എന്നിവയോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലും അലിഫ് അറബിക്ടാലൻ്റ് ടെസ്റ്റിലും വിജയികളായ വിദ്യാർത്ഥിഥികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രധാനാധ്യാപിക എം.വി റെയ്സി റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരായ ദിപുജോൺ, ജൂലിഷ് എബ്രഹാം, സി റഫീഖ്, ബൈജു, റിയാസ് എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻ്റായി വി ഹംസു വൈസ് പ്രസിഡൻ്റുമാരായി സി.വി അശ്കർ അലി, വിനീത എം.ടി.എ പ്രസിഡന്റായി ധനീഷ, വൈസ് പ്രസിഡന്റായി റംസീന എന്നിവരെ തെരഞ്ഞെടുത്തു. ശ്രീജ, റംസീന, പ്രസീത, ആബിദ്, കൃഷ്ണജ, റസിയ ഹംസത്ത്, കുഞ്ഞൻ ബാവ, സുബീന, മുംതാസ്, നസീറ, സി.എം അശ്റഫ്, ഫൈസൽ, ഷാജി, റസീന എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

#360malayalam #360malayalamlive #latestnews

പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. മുനിസിപ്പൽ കൗ...    Read More on: http://360malayalam.com/single-post.php?nid=7338
പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. മുനിസിപ്പൽ കൗ...    Read More on: http://360malayalam.com/single-post.php?nid=7338
പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും സമ്മാനദാനവും നടത്തി പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. മുനിസിപ്പൽ കൗൺസിലറും വിദ്യാഭ്യാസ സ്ഥിരം സമിതി അംഗവുമായ വി.പി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വി ഹംസു അധ്യക്ഷത വഹിച്ചു. വായനാദിനം, ചാന്ദ്രദിനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്