പാലിയേക്കര ടോൾ നിരക്കിൽ ചൊവ്വാഴ്ച മുതൽ വർധന; നിരക്കുകൾ ഇങ്ങനെ

പാലിയേക്കര (തൃശൂർ) ∙ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ ചൊവ്വാഴ്ച മുതൽ ടോൾ നിരക്കിൽ നേരിയ വർധന. ഒരു ഭാഗത്തേക്ക് 5 രൂപയുടെ വർധനയാണുണ്ടാകുക. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് വർധനയില്ല. ചെറുകിട ഭാരവാഹനങ്ങൾക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 125 രൂപ എന്നത് 130 ആയി. ഇരുഭാഗത്തേക്കുള്ള യാത്രാ നിരക്കിൽ 190 രൂപയായിരുന്നതിൽ മാറ്റമില്ല.

ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള 255 രൂപാ നിരക്കിലും വ്യാത്യാസമില്ല. എന്നാൽ ഒന്നിലേറെ യാത്രയ്ക്ക് 380 രൂപയുണ്ടായിരുന്നത് 385 രൂപയാക്കി. മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് ഒരു ദിശയിലേക്ക് 410 ഉം, ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 615 രൂപ ,എന്നിവയിലും മാറ്റമില്ല.

പ്രതിമാസ യാത്രാ നിരക്കിൽ 10 രൂപ മുതൽ 50 രൂപയുടെ വർധന വിവിധ വിഭാഗങ്ങളിലായുണ്ടാകും. ഓരോ സാമ്പത്തിക വർഷത്തെയും ദേശീയ മൊത്ത ജീവിത നിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് പാലിയേക്കരയിൽ എല്ലാ സെപ്റ്റംബർ ഒന്നിനും ടോൾ നിരക്ക് പരിഷ്‌കരിക്കുന്നത്.

സാമ്പത്തിക രംഗത്തെ മാറ്റത്തിനനുസരിച്ച് ടോൾ നിരക്കിൽ മാറ്റം വരുത്തുമ്പോഴും ടോൾ റോഡിനും സേവനത്തിനും നിർദിഷ്ട നിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്.

#360malayalam #360malayalamlive #latestnews

പാലിയേക്കര (തൃശൂർ) ∙ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ ചൊവ്വാഴ്ച മുതൽ ടോൾ നിരക്കിൽ നേരിയ വർധന. ഒരു ഭാഗത്തേക്ക് 5 രൂപയുടെ വർധനയാണുണ്ട...    Read More on: http://360malayalam.com/single-post.php?nid=733
പാലിയേക്കര (തൃശൂർ) ∙ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ ചൊവ്വാഴ്ച മുതൽ ടോൾ നിരക്കിൽ നേരിയ വർധന. ഒരു ഭാഗത്തേക്ക് 5 രൂപയുടെ വർധനയാണുണ്ട...    Read More on: http://360malayalam.com/single-post.php?nid=733
പാലിയേക്കര ടോൾ നിരക്കിൽ ചൊവ്വാഴ്ച മുതൽ വർധന; നിരക്കുകൾ ഇങ്ങനെ പാലിയേക്കര (തൃശൂർ) ∙ മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ ചൊവ്വാഴ്ച മുതൽ ടോൾ നിരക്കിൽ നേരിയ വർധന. ഒരു ഭാഗത്തേക്ക് 5 രൂപയുടെ വർധനയാണുണ്ടാകുക. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്