പൊന്നാനി നഗരസഭയിലെ 83 അങ്കണവാടികളിലും മുട്ടയും പാലും നൽകുന്ന പദ്ധതിക്ക് തുടക്കമായി

പൊന്നാനി നഗരസഭയിൽ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌‌കൂൾ കുട്ടികൾക്ക്  പാലും മുട്ടയും നൽകുന്ന പദ്ധതിക്ക്  തുടക്കമായി. സംസ്ഥാന വനിത ശിശുവികസന വകുപ്പ് 61.5 കോടി രൂപ ചെലവഴിച്ചാണ്  പോഷകബാല്യം പദ്ധതി നടപ്പിലാക്കുന്നത്.  ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്നതാണ് പദ്ധതി. ഒരു കുട്ടിയ്ക്ക്  ഒരു ഗ്ലാസ് പാൽ വീതം ആഴ്‌ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും,  ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിച്ചു നൽകും. 

പൊന്നാനി നഗരസഭയിലെ 83 അങ്കണവാടികളിലും പദ്ധതിക്ക്  തുടക്കമായി. നഗരസഭയിലെ ഏഴാം വാർഡിലെ സെന്റർ നമ്പർ 77 കുറ്റിക്കാട് കടവ് അങ്കണവാടിയിൽ വെച്ച് നടന്ന പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷനായ ചടങ്ങിൽ വാർഡ് കൗൺസിലർ സി.വി സുധ,  സി.ഡി.പി.ഒ എൻ.കമറുന്നീസ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ പ്രമീള, ഷബ്ന, നീന കെ, അങ്കണവാടി പ്രവർതകരായ ലക്ഷ്മി, സുഭദ്ര, മോഹൻ കെ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയിൽ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌‌കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതിക്ക് തുടക്ക...    Read More on: http://360malayalam.com/single-post.php?nid=7317
പൊന്നാനി നഗരസഭയിൽ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌‌കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതിക്ക് തുടക്ക...    Read More on: http://360malayalam.com/single-post.php?nid=7317
പൊന്നാനി നഗരസഭയിലെ 83 അങ്കണവാടികളിലും മുട്ടയും പാലും നൽകുന്ന പദ്ധതിക്ക് തുടക്കമായി പൊന്നാനി നഗരസഭയിൽ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌‌കൂൾ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാന വനിത ശിശുവികസന വകുപ്പ് 61.5 കോടി രൂപ ചെലവഴിച്ചാണ് പോഷകബാല്യം പദ്ധതി നടപ്പിലാക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്നതാണ് പദ്ധതി. ഒരു കുട്ടിയ്ക്ക് ഒരു ഗ്ലാസ് പാൽ വീതം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്