കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ തകർന്നതിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പശവെച്ചാണോ റോഡുകൾ ഒട്ടിക്കുന്നതെന്ന് ഹൈക്കോടതി പരിഹസിക്കുകയും ചെയ്തു.


നഗരത്തിലെ നടപ്പാതകൾ തകർന്നുകിടക്കുന്നതിലും കോടതി വിമർശനമുന്നയിച്ചു. കാൽനടയാത്രക്കാർ അപകടത്തിൽപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കൊച്ചി കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇത്തരത്തിൽ രൂക്ഷവിമർശനം നടത്തിയത്.


പ്രാഥമികമായ ഉത്തരവാദിത്വം എഞ്ചിനീയർമാർക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാർ ചെയ്ത് അധികം വൈകാതെ റോഡുകൾ പൊളിയുന്നു. പശവെച്ചാണോ റോഡുകൾ ഒട്ടിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.

#360malayalam #360malayalamlive #latestnews

കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ തകർന്നതിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്...    Read More on: http://360malayalam.com/single-post.php?nid=7230
കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ തകർന്നതിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്...    Read More on: http://360malayalam.com/single-post.php?nid=7230
കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ തകർന്നതിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്