തിരുവോണ നാളില്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും

കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള ഓയില്‍ കമ്പനികളുടെ ഡീലര്‍ ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 31 തിരുവോണ നാളില്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.

ഇരുമ്പനത്തുള്ള ബി.പി.സി.എല്‍ ടെര്‍മിനലിനു മുമ്പിൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിരാഹാരസമരം നടത്തും. കൊവിഡ് കാലത്തും ഡീലര്‍ വിരുദ്ധ നടപടികളുമായി കമ്പനികള്‍ മുമ്പോട്ട് പോകുന്നതിനെതിരേ ജൂണ്‍ 30ന് ഇരുമ്പനത്തുള്ള ഓയില്‍ കമ്പനി ടെര്‍മിനലുകള്‍ക്ക് മുമ്പിൽ ഡീലര്‍മാരുടെ ധര്‍ണയും സ്റ്റോക്കെടുക്കാതെ ഒരു സൂചന പ്രതിഷേധവും നടത്തിയിരുന്നു. എന്നാല്‍ അനുകൂല നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് 31ന് പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്നും ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ജനറല്‍ സെക്രട്ടറി വി.എസ് അബ്ദുല്‍ റഹിമാന്‍, പ്രസിഡന്‍റ് സി.കെ രവിശങ്കര്‍ എന്നിവര്‍ പറഞ്ഞു

#360malayalam #360malayalamlive #latestnews

കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള ഓയില്‍ കമ്പനികളുടെ ഡീലര്‍ ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 31 തിരുവോണ നാളില്‍ സ...    Read More on: http://360malayalam.com/single-post.php?nid=723
കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള ഓയില്‍ കമ്പനികളുടെ ഡീലര്‍ ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 31 തിരുവോണ നാളില്‍ സ...    Read More on: http://360malayalam.com/single-post.php?nid=723
തിരുവോണ നാളില്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടും കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള ഓയില്‍ കമ്പനികളുടെ ഡീലര്‍ ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 31 തിരുവോണ നാളില്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്