ഷെരീഫ് അമിഗോസിന്റെ ഓർമ്മയിൽ പുസ്തകസമാഹരണ കാമ്പയിന് തുടക്കമായി

ഷെരീഫ് അമിഗോസിന്റെ ഓർമ്മയിൽ പുസ്തകസമാഹരണ കാമ്പയിന് തുടക്കമായി


റെഡ്പവര്‍ ജിസിസി മാറഞ്ചേരിയുടെ സ്ഥാപകരിൽ ഒരാളായ ഷെരീഫ് അമിഗോസിന്റെ  ഒന്നാം ചരമ വാർഷത്തോടനുബന്ധിച്ച്  നടത്തുന്ന പുസ്തകസമാഹരണ കാമ്പയിന് തുടക്കമായി.

റെഡ്പവര്‍ ജി.സി.സി. മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ 2022 ജൂലായ് 5 മുതല്‍ 20 വരെയാണ്  കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.


മാറഞ്ചേരി പഞ്ചായത്തിനകത്തെ വിവിധ വായനശാലകളിലേക്ക്  വായനാശീലരും പ്രോത്സാഹകരുമായവരില്‍ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങളും അത് സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകളും നല്‍കുന്ന രീതിയിലാണ് ഈ പദ്ധതി ക്രോഡീകരിച്ചിരിയ്ക്കുന്നത്.

കാമ്പയിന് തുടക്കം കുറിച്ചുകൊണ്ട്  മാറഞ്ചേരിയില്‍ വെച്ച് ടി. ജമാലുദ്ധീന്‍ തന്റെ കൈവശമുള്ള പുസ്തകങ്ങള്‍ സി.പി.ഐ.എം. മാറഞ്ചേരി-കാഞ്ഞിരമുക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എ.പി. വാസു, വി.വി. സുരേഷ് എന്നിവര്‍ക്ക് കൈമാറിക്കോണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ റെഡ് പവര്‍ ജി.സി.സി. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ രതീഷ് കാഞ്ഞിരമുക്ക്, സുനില്‍ എണ്ണാഴിയില്‍, കുഞ്ഞിമോന്‍ ഇല്ലം നഗര്‍, നിഷില്‍ പനമ്പാട് എന്നിവര്‍ പങ്കെടുത്തു.


സ്‌കൂള്‍ പഠനകാലം മുതല്‍ എസ്.എഫ്.ഐ. യിലും തുടര്‍ന്ന് ഡി.വൈ.എഫ്.ഐ യിലും സജീവ പ്രവര്‍ത്തകനും ചെറുപ്രായത്തില്‍ തന്നെ സി.പി.ഐ.എം. കടവ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു ഷെരീഫ് അമിഗോസ്.

#360malayalam #360malayalamlive #latestnews

വായനശാലകളിലേക്ക് വായനാശീലരും പ്രോത്സാഹകരുമായവരില്‍ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങളും അത് സൂക്ഷിക്കുന്നതിനാവശ്യമായ അലമാരക...    Read More on: http://360malayalam.com/single-post.php?nid=7222
വായനശാലകളിലേക്ക് വായനാശീലരും പ്രോത്സാഹകരുമായവരില്‍ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങളും അത് സൂക്ഷിക്കുന്നതിനാവശ്യമായ അലമാരക...    Read More on: http://360malayalam.com/single-post.php?nid=7222
ഷെരീഫ് അമിഗോസിന്റെ ഓർമ്മയിൽ പുസ്തകസമാഹരണ കാമ്പയിന് തുടക്കമായി വായനശാലകളിലേക്ക് വായനാശീലരും പ്രോത്സാഹകരുമായവരില്‍ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങളും അത് സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകളും നല്‍കുന്ന...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്