ഉന്നത വിജയികളെ അനുമോദിച്ചു

മാറഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും , മാർഗ്ഗ നിർദ്ദേശ ക്ളാസും സംഘടിപ്പിച്ചു. അനുമോദന യോഗം എം.എൽ.എ .ശ്രീ.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡൻ്റ് അഡ്വ.സിന്ധു, ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ അംഗം ഏ.കെ.സുബൈർ , മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗം ടി. മാധവൻ , സ്കൂൾ വികസന സമിതി ചെയർമാൻ വി.ഇസ്മയിൽ മാസ്റ്റർ, പ്രിൻസിപ്പൽ സി.എം .രമാദേവി, ഹെഡ്മിസ്ട്രസ് ഏ.കെ. സരസ്വതി, പി.ടി.എ. വൈസ് പ്രസിഡൻ്റ് കെ. പി.ശിവദാസൻ മദർ പി ടി എ  പ്രസിഡന്റ്  കദീജ മുത്തോടത് എന്നിവർ പ്രസംഗിച്ചു.  ഏകജാലക പ്രവേശനത്തെ കുറിച്ചും പത്താം ക്ളാസിനു ശേഷമുള്ള വിവിധ പഠനസാധ്യതകളെ കുറിച്ചുമുള്ള മാർഗ്ഗനിർദ്ദേശ ക്ളാസ്സിനു എൻ.മനോജ്, ബുഷ്റ ജലീൽ ,സി.വി.ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ അഞ്ഞൂറോളം വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=7201
...    Read More on: http://360malayalam.com/single-post.php?nid=7201
ഉന്നത വിജയികളെ അനുമോദിച്ചു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്