ഗുരുവായൂരിൽ ഉത്രാടക്കാഴ്‌ചക്കുല സമർപ്പണം ഞായറാഴ്‌ച

ഗുരുവായൂർ: ഗുരുവായൂരപ്പന് ഞായറാഴ്‌ച ഉത്രാടംനാളിൽ ഭക്തർ കാഴ്‌ചക്കുലകൾ സമർപ്പിക്കും. അമ്പലത്തിലേക്ക് പ്രവേശനമില്ലാത്തതിനാൽ ഭക്തർ ഗോപുരത്തിനു പുറത്താണ് കാഴ്‌ചക്കുലകൾ സമർപ്പിക്കുക.

ഞായറാഴ്‌ച രാവിലെ ശീവേലിക്കുശേഷം ആറരയ്ക്ക് കാഴ്‌ചക്കുലസമർപ്പണം തുടങ്ങും. കൊടിമരച്ചുവട്ടിൽ അരിമാവ് അണിഞ്ഞുവെച്ച നാക്കിലയിൽ അന്ന് രാവിലെ ഗുരുവായൂരപ്പനെ പൂജിക്കുന്ന ഓതിക്കൻ ആദ്യത്തെ കാഴ്‌ചക്കുല സമർപ്പിക്കും. നിലവിൽ മേൽശാന്തിയില്ലാത്തതിനാലാണ് ഓതിക്കന് അവസരം കൈവന്നത്.

ഓതിക്കനുശേഷം ശാന്തിയേറ്റ കീഴ്ശാന്തിക്കാരും ഊരാളനും ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും കാഴ്‌ചക്കുല സമർപ്പിക്കും. ഗോപുരത്തിനു പുറത്തും അരിമാവ് അണിഞ്ഞ് നാക്കിലവെച്ചാണ് ഭക്തരുടെ കാഴ്‌ചക്കുലസമർപ്പണം.

ലഭിക്കുന്ന കാഴ്‌ചക്കുലകളിൽ ഒരുഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ഒരുഭാഗം തിരുവോണത്തിന് ക്ഷേത്രത്തിൽ പഴപ്രഥമൻ തയ്യാറാക്കാൻ ഉപയോഗിക്കും. തിരുവോണനാളിൽ പുലർച്ചെ ഗുരുവായൂരപ്പന് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഓണപ്പുടവകളും സമർപ്പിക്കും.

#360malayalam #360malayalamlive #latestnews

ഗുരുവായൂർ: ഗുരുവായൂരപ്പന് ഞായറാഴ്‌ച ഉത്രാടംനാളിൽ ഭക്തർ കാഴ്‌ചക്കുലകൾ സമർപ്പിക്കും. അമ്പലത്തിലേക്ക് പ്രവേശനമില്ലാത്തതിനാൽ ഭക്...    Read More on: http://360malayalam.com/single-post.php?nid=720
ഗുരുവായൂർ: ഗുരുവായൂരപ്പന് ഞായറാഴ്‌ച ഉത്രാടംനാളിൽ ഭക്തർ കാഴ്‌ചക്കുലകൾ സമർപ്പിക്കും. അമ്പലത്തിലേക്ക് പ്രവേശനമില്ലാത്തതിനാൽ ഭക്...    Read More on: http://360malayalam.com/single-post.php?nid=720
ഗുരുവായൂരിൽ ഉത്രാടക്കാഴ്‌ചക്കുല സമർപ്പണം ഞായറാഴ്‌ച ഗുരുവായൂർ: ഗുരുവായൂരപ്പന് ഞായറാഴ്‌ച ഉത്രാടംനാളിൽ ഭക്തർ കാഴ്‌ചക്കുലകൾ സമർപ്പിക്കും. അമ്പലത്തിലേക്ക് പ്രവേശനമില്ലാത്തതിനാൽ ഭക്തർ ഗോപുരത്തിനു പുറത്താണ് കാഴ്‌ചക്കുലകൾ സമർപ്പിക്കുക. ഞായറാഴ്‌ച രാവിലെ ശീവേലിക്കുശേഷം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്