അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജയിലിലടക്കാൻ ശ്രമിക്കുന്നു-കോൺഗ്രസ്സ്

നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ആശയപരമായും രാഷ്ട്രീയപരമായും പ്രതിഷേധ നിലപാട് സ്വീകരിക്കുന്ന സോണിയ ഗാന്ധിയേയും രാഹുൽഗാന്ധിയേയും അധികാര ദുർവിനിയോഗം നടത്തി ജയിലിലടക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അഡ്വക്കേറ്റ് സിദ്ദിഖ് പന്താവൂർ പറഞ്ഞു. കേന്ദ്രഅന്വേഷണ ഏജൻസികൾ നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസ് പുനരന്വേഷിക്കുന്നത് രാഷ്ട്രീയപ്രേരിതമാണന്നും  പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ് ചുമത്തുന്ന കേന്ദ്ര സർക്കാരിന്റെ പകപോക്കൽ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച്‌കൊണ്ട് വെളിയംകോട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി എരമംഗലം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് DCC ജനറൽ സെക്രട്ടറി അഡ്വ:സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയതു. വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെഎം അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു, ടി പി കേരളീയൻ, അപ്പു കാരയിൽ, മൊയ്തു കൈതകാട്ടേൽ,കെ മുരളീധരൻ, സി കെ പ്രഭാകരൻ, നാഹിർ ആലുങ്ങൽ, പി ടി അബ്ദുൽ കാദർ, രാജാറാം, കെ റംഷാദ്, പ്രണവം പ്രസാദ്, ഹക്കിം പെരുമുക്ക്, കബീർ എരമംഗലം, സൈനുദ്ധീൻ ചെറവല്ലൂർ, വിനു എരമംഗലം എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ആശയപരമായും രാഷ്ട്രീയപരമായും പ്രതിഷേധ നിലപാട് സ്വീകരിക്കുന്ന സോണിയ ഗാന്ധിയേയും രാഹു...    Read More on: http://360malayalam.com/single-post.php?nid=7182
നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ആശയപരമായും രാഷ്ട്രീയപരമായും പ്രതിഷേധ നിലപാട് സ്വീകരിക്കുന്ന സോണിയ ഗാന്ധിയേയും രാഹു...    Read More on: http://360malayalam.com/single-post.php?nid=7182
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജയിലിലടക്കാൻ ശ്രമിക്കുന്നു-കോൺഗ്രസ്സ് നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ആശയപരമായും രാഷ്ട്രീയപരമായും പ്രതിഷേധ നിലപാട് സ്വീകരിക്കുന്ന സോണിയ ഗാന്ധിയേയും രാഹുൽഗാന്ധിയേയും അധികാര ദുർവിനിയോഗം നടത്തി ജയിലിലടക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അഡ്വക്കേറ്റ് സിദ്ദിഖ് പന്താവൂർ പറഞ്ഞു. കേന്ദ്രഅന്വേഷണ ഏജൻസികൾ നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്