സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ നടത്താം : സുപ്രിംകോടതി

അവസാനവർഷ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി സുപ്രിംകോടതി. പരീക്ഷകൾ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നൽകി. യുജിസി മാർഗനിർദേശങ്ങൾ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്.

എല്ലാ സംസ്ഥാനങ്ങളും പരീക്ഷ നടത്തണമെന്ന് സുപ്രിംകോടതി പറയുന്നു. അതിന് കഴിയാത്ത സാഹചര്യമുള്ളവർ യുജിസിയെ സമീപിക്കണം. പരീക്ഷ നടത്താതെ കുട്ടികളെ പ്രമോട്ട് ചെയ്യാൻ പറ്റില്ല.

സംസ്ഥാനങ്ങളിലെ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റികൾക്ക് പരീക്ഷ റദ്ദാക്കാൻ പറയാൻ കഴിയും. പക്ഷേ മുൻ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി ജയിപ്പിക്കണമെന്ന് പറയാൻ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റിക്ക് കഴിയില്ല. അത് അതോറിറ്റിയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമാണെന്നും സുപ്രിംകോടതി പറഞ്ഞു.

#360malayalam #360malayalamlive #latestnews

അവസാനവർഷ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി സുപ്രിംകോടതി. പരീക്ഷകൾ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നൽകി. യുജ...    Read More on: http://360malayalam.com/single-post.php?nid=718
അവസാനവർഷ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി സുപ്രിംകോടതി. പരീക്ഷകൾ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നൽകി. യുജ...    Read More on: http://360malayalam.com/single-post.php?nid=718
സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ നടത്താം : സുപ്രിംകോടതി അവസാനവർഷ സർവകലാശാല പരീക്ഷകൾക്ക് അനുമതി നൽകി സുപ്രിംകോടതി. പരീക്ഷകൾ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നൽകി. യുജിസി മാർഗനിർദേശങ്ങൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്