അക്രമങ്ങളിൽ ഏർപ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാൻ നിർദ്ദേശം

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്രമങ്ങളിൽ ഏർപ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവി അനിൽ കാന്തിന്റെ നിർദ്ദേശം.പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടും.അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയും നാളെ മുഴുവൻ സമയവും സേവനസന്നദ്ധരായിരിക്കാൻ

നിർദ്ദേശിച്ചിട്ടുണ്ട്.കോടതികൾ, വൈദ്യുതി ബോർഡ് ഓഫീസുകൾ, കെഎസ്ആർടിസി, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പോലീസ് സുരക്ഷഉറപ്പാക്കും.പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഞായാറാഴ്ച രാത്രി മുതൽതന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏർപ്പെടുത്തും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ

ഏകോപിപ്പിക്കും.അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകി.

#360malayalam #360malayalamlive #latestnews

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്രമങ്...    Read More on: http://360malayalam.com/single-post.php?nid=7174
അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്രമങ്...    Read More on: http://360malayalam.com/single-post.php?nid=7174
അക്രമങ്ങളിൽ ഏർപ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാൻ നിർദ്ദേശം അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അക്രമങ്ങളിൽ ഏർപ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാൻ പൊലീസ് മേധാവി അനിൽ കാന്തിന്റെ നിർദ്ദേശം.പൊതുജനങ്ങൾക്കെതിരെയുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്